കൊച്ചി: സംസ്ഥാനത്ത് ലഭിക്കുന്ന ഡീസലിന് ഗുണനിലവാരമില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടന. ഇതുമൂലം ഡീസലിെൻറ ഉപയോഗം ഗണ്യമായി വർധിക്കുകയാണ്. പരിഹാരം ആവശ്യപ്പെട്ട് ഒക്ടോബർ 10ന് കേരള സ്റ്റേറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ എറണാകുളം പനമ്പിള്ളി നഗറിലെ ഇൻഡ്യൻ ഒായിൽ കോർപേറഷൻ സ്റ്റേറ്റ് ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഒരു ബസിന് പ്രതിദിനം പത്ത് ലിറ്ററിൽ അധികം ഡീസൽ കൂടുതലായി വേണ്ടിവരുന്നുണ്ട്. അടിക്കടി ഉണ്ടാകുന്ന വില വർധനക്കൊപ്പം നിലവാരക്കുറവ് മൂലം ഉണ്ടാകുന്ന നഷ്ടവുംവലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. നിലവാരമില്ലാത്ത ഡീസലിെൻറ ഉപയോഗം എൻജിനും അനുബന്ധ സാധനങ്ങൾക്കും അടിക്കടി കേടുപാട് ഉണ്ടാകുന്നതിനും കാരണമാകുന്നു. വാഹനം ഉപയോഗിക്കുന്ന എല്ലാവരെയും ഇത് ബാധിക്കുന്നുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാകുന്നില്ലെന്ന് ബസ് ഒാപറേറ്റേഴ്സ് ഒാർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ, ലിമിറ്റഡ് സ്റ്റോപ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് വി.ജെ. സെബാസ്റ്റ്യൻ, ബസ് ഒാപറേറ്റഴ്സ് ഫോറം പ്രസിഡൻറ് നൗഷാദ് ആറ്റുപറമ്പത്ത്, ഒാപറേറ്റേഴ്സ് ഒാർഗനൈസേഷൻ ജില്ല പ്രസിഡൻറ് പ്രഭാകരൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.