കൂത്താട്ടുകുളം: പാലക്കുഴയെയും കൂത്താട്ടുകുളെത്തയും ബന്ധിപ്പിക്കുന്ന . വാർഡ് കൗൺസിലർ ലിനു മാത്യുവിെൻറ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐയും ടാക്സി ഡ്രൈവേഴ്സ് യൂനിയൻ -സി.ഐ.ടി.യു പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് റോഡിലെ കുഴികൾ മെറ്റൽ ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കിയത് . െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് മർക്കോസ് ഉലഹന്നാൻ, പി.പി. പ്രകാശ്, അനിൽ കരുണാകരൻ, രജനീഷ് രാജപ്പൻ എന്നിവർ നേതൃത്വം നൽകി. റോഡ് തകർന്ന് നാളുകളായിട്ടും അധികൃതർ കണ്ടിെല്ലന്ന് നടിക്കുകയായിരുന്നു. പാലക്കുഴ ഗവ. മോഡൽ ഹൈസ്കൂളിെലയും ഇൻഫൻറ് ജീസസ് സ്കൂളിെലയും കുട്ടികൾ റോഡിെൻറ ശോച്യാവസ്ഥമൂലം ദുരിതമനുഭവിച്ചിരുന്നു. തുടർന്നാണ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ റോഡ് നന്നാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.