കായംകുളം: കാട് വളർന്ന് മാലിന്യം ഒഴുകിയ റെയിൽവേ റോഡിൽ ഇനി പൂമരങ്ങൾ വളരും. റെയിൽവേ, സോഷ്യൽ ഫോറസ്ട്രി, കായംകുളം അർബൻ സഹകരണ സംഘം എന്നിവയുടെ സഹകരണത്തോടെ െഎ.എൻ.ടി.യു.സി ടൗൺ സൗത് മണ്ഡലം കമ്മിറ്റിയാണ് 'പൂമരം' പദ്ധതി നടപ്പാക്കുന്നത്. റോഡരികിലെ കാട് വെട്ടിത്തെളിച്ചും മലിനജലം ഒഴുക്കിക്കളഞ്ഞുമാണ് റോഡ് ഇതിനായി സജ്ജീകരിച്ചത്. എക്സ്കവേറ്റർ ഉപയോഗിച്ചാണ് മാലിന്യം മാറ്റിയത്. ഗാന്ധിജയന്തി ദിനാചരണ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡൻറ് യു. മുഹമ്മദ് നിർവഹിച്ചു. എസ്. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി സംസ്ഥാന ട്രഷറർ ജി. ബൈജു, റെയിൽവേ സ്റ്റേഷൻ മാസ്റ്റർ വർഗീസ് കുരുവിള, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. പുഷ്പദാസ്, ഗായത്രി തമ്പാൻ, ബ്ലോക്ക് പ്രസിഡൻറ് എസ്. രാജേന്ദ്രൻ, തുണ്ടത്തിൽ ശ്രീഹരി, എ. ഹസൻകോയ, പി.സി. റോയി, കെ. ഗോപിനാഥൻപിള്ള, പി.എസ്. പ്രസന്നകുമാർ, ഇ.എം. അഷ്റഫ്, കരുവിൽ നിസാർ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാെൻറ നടപടി പ്രതിഷേധാർഹം -അയ്യപ്പ സേവാസംഘം ചെങ്ങന്നൂർ: ശബരിമല തീർഥാടനത്തിന് മുന്നോടിയായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അവലോകന യോഗത്തിൽ പങ്കെടുക്കാതിരുന്ന ചെങ്ങന്നൂർ നഗരസഭ ചെയർമാെൻറ നടപടിയിൽ അഖില ഭാരത അയ്യപ്പസേവാസംഘം താലൂക്ക് യൂനിയൻ പ്രതിഷേധിച്ചു. കേരളത്തിലെ തദ്ദേശസ്ഥാപന അധികാരികളും ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും പങ്കെടുക്കുകയും പ്രധാന ഇടത്താവളങ്ങളിൽ നടപ്പാക്കേണ്ട മുന്നൊരുക്കം സംബന്ധിച്ച നിർദേശങ്ങൾ നൽകുകയും ചെയ്ത പ്രധാനപ്പെട്ട യോഗത്തിലാണ് ചെയർമാൻ പങ്കെടുക്കാതിരുന്നത്. പകരക്കാരനായി മറ്റൊരാളെയും ചുമതലപ്പെടുത്താൻ തയാറാകാതിരുന്ന നടപടി സ്ഥാനത്തിന് ചേർന്നതല്ല. അഖിലേന്ത്യ വൈസ് പ്രസിഡൻറ് ഡി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഗണേഷ് പുലിയൂർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.