വൈപ്പിന്‍ : മുനമ്പം മഹല്ല് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ മുനമ്പം മാണി ബസാര്‍ പരിസരത്തെ സംസ്ഥാന പാതവക്ക് ശുചീകരണം നടത്തി. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ രമണി അജയന്‍ ഉദ്ഘാടനം ചെയ്തു. വെറ്ററിനറി സര്‍ജന്‍ ഡോ. എം.എസ്. അഷ്‌കര്‍ സന്ദേശം നല്‍കി. നൗഷാദ് കത്തോളില്‍, മുഹമ്മദ് നിസാര്‍, അഫ്‌സര്‍ മാതിയേടത്ത് തുടങ്ങിയവര്‍ നേതൃത്വം നൽകി. മുനമ്പം മാല്യങ്കര പാലത്തിെൻറ അപ്രോച്ച് റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്ന കുറ്റിച്ചെടികള്‍ വെട്ടിമാറ്റി. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.