മാരാരിക്കുളം: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹനങ്ങളും ലോറികളില്‍നിന്ന് ബാറ്ററികളും മോഷ്ടിക്കുന്ന മുന്നംഗ സംഘം റിമാൻഡില്‍. അരൂര്‍ അറക്കാപറമ്പ് വീട്ടില്‍ സേതുരാജ് (51), ആലുവ യു.സി കോളജിന് സമീപം വലിയപറമ്പില്‍ സാജന്‍ (രാജേഷ് -38), മട്ടാഞ്ചേരി ഇൗരവേലി കടവില്‍ പറമ്പില്‍ ഏലിയാസ് (55) എന്നിവരെയാണ് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. 10 മോഷണക്കേസും ഒരുമോഷണശ്രമ കേസുമാണ് പ്രതികള്‍ക്കെതിരെ എടുത്തിട്ടുള്ളത്. റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന ലോറികളില്‍നിന്നാണ് ബാറ്ററി മോഷ്ടിക്കുന്നത്. ഇത്തരം ബാറ്ററികള്‍ പകുതി വിലയ്ക്ക് വില്‍ക്കും. ഈ സംഘത്തില്‍നിന്ന് ബാറ്ററി വാങ്ങി വില്‍ക്കുന്നവരും കേസില്‍ പ്രതികളാകും. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി മാരാരിക്കുളം പൊലീസ് പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന സംശയവും പൊലീസിനുണ്ട്. മഹ്ദലിയ്യ ഉറൂസ് സമാപനം ഇന്ന് ആലപ്പുഴ: മഹ്ദലിയ്യ മസ്ജിദിൽ നടന്നുവരുന്ന ഉറൂസ് തിങ്കളാഴ്ച സമാപിക്കും. വൈകീട്ട് ഏഴിന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് ഹാമിദ് ബാഫഖി തങ്ങൾ സമാപന ദുആ സമ്മേളനം ഉദ്ഘാടനം ചെയ്യും. എച്ച്. അബ്ദുനാസിർ തങ്ങൾ അധ്യക്ഷത വഹിക്കും. പരിപാടികൾ ഇന്ന് ആലപ്പുഴ ബ്രദേഴ്സ് ടൂറിസ്റ്റ് ഹോം: സിവിൽ സപ്ലൈസ് പെൻഷനേഴ്സ് കൂട്ടായ്മ. ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ -രാവിലെ 10.00 മുഹമ്മ വിക്ടറി കലാകായിക വേദി: സില്‍വര്‍ജൂബിലി ആഘോഷം. ഗാന്ധിസ്മൃതി -രാവിലെ 9.00, വടംവലി മത്സരം -ഉച്ച. 2.30, സമാപനസമ്മേളനം -വൈകു. 5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.