ദിവസവും ആയിരക്കണക്കിന് വിദേശികൾ എത്തുന്ന ഫോർട്ട്കൊച്ചിയിലെ മാലിന്യക്കൂമ്പാര കാഴ്ചകൾ സഞ്ചാരികളുടെ മനം മടുപ്പിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇ.എം.എസ് അടക്കമുള്ളവർ ശിക്ഷയിലിരുന്ന ജയിൽ ഇന്ന് ടൂറിസ്റ്റ് കേന്ദ്രമാണ്. ജയിൽ, ഡെൽറ്റ സ്റ്റഡി സ്കൂൾ, ഫോർട്ട്കൊച്ചി ജനമൈത്രി പൊലീസ് സ്റ്റേഷൻ, ടൂറിസ്റ്റ് പൊലീസ് സ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്നിടത്ത് മൂന്നുമാസമായി മാലിന്യം കെട്ടിക്കിടക്കുന്നു. ഇവ ജീർണിച്ച് ദുർഗന്ധം വമിക്കുമ്പോഴും മാലിന്യം നീക്കാൻ നഗരസഭ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കൗൺസിലർ അടക്കമുള്ളവരോട് പരാതിപ്പെട്ടിട്ടും ഫലമില്ലാത്ത അവസ്ഥയാണ്. അടിയന്തരമായി മലിന്യം നീക്കാൻ നടപടി സ്വീകരിക്കണം. പി.എസ്. അബ്‌ദുക്കോയ, പ്രസിഡൻറ്, ഡി.എ.ഡബ്ല്യു.എഫ് എസ്.ബി.െഎ ബ്രാഞ്ചുകൾ പൂട്ടാനുള്ള ശ്രമം ഉപേക്ഷിക്കണം എസ്.ബി.ടി-എസ്.ബി.െഎ ലയനം പൂർത്തിയായതോടെ സംസ്ഥാനത്തെ പല ബ്രാഞ്ചും എസ്.ബി.െഎ പൂട്ടുകയാണ്. എസ്.ബി.െഎയിൽ എസ്.ബി.ടി ലയിപ്പിക്കുന്നതിനെതിരെ നവകേരളവേദി ഹൈകോടതിയിൽ പൊതുതാൽപര്യഹരജി നൽകിയിരുന്നു. ലയനം പൂർത്തിയാകുേമ്പാൾ എസ്.ബി.െഎ പല ബ്രാഞ്ചും അടച്ചുപൂട്ടും എന്നതായിരുന്നു ഹരജിയിൽ പറഞ്ഞിരുന്നത്. എന്നാൽ, ഹൈകോടതി വിഷയം ഗൗരവമായി കണ്ടില്ല. എസ്.ബി.ടിയുടെ കൂടുതൽ ശാഖകൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ട്. എസ്.ബി.െഎയുടെ ഇൗ വികല നീക്കത്തിനെതിരെ ഇടപാടുകാരും ജീവനക്കാരും പരസ്യമായി രംഗത്തുവരേണ്ടത് അനിവാര്യമാണ്. പി.ബി. സത്യൻ ചെയർമാൻ, നവകേരളവേദി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.