കാലടി: കാഞ്ഞൂർ പുതിയേടത്തുനിന്ന് വീണ്ടും . ഞായറാഴ്ച ഉച്ചക്ക് 12 ഒാടെയാണ് പാമ്പിനെ പിടികൂടിയത്. പുതിയേടം സ്‌കൂളിന് പിറകിൽ താമസിക്കുന്ന പുതുശ്ശേരി സെബാസ്റ്റ്യെൻറ മീൻ വളർത്തുന്ന കുളത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. കുളത്തിൽ ഇട്ട വലയിലാണ് മലമ്പാമ്പ് കുടുങ്ങിയത്. വീട്ടുകാർ അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വല മുറിച്ചാണ് പാമ്പിനെ എടുത്തത്. 25 കിലോയുണ്ട്. ഒരു മാസമായി ഇൗ പ്രദേശത്ത് തുടർച്ചയായി മലമ്പാമ്പിനെ കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഇതിന് സമീപത്ത് റോഡരികിൽനിന്ന് പാമ്പിനെ പിടികൂടിയിരുന്നു. ബൈക്ക് യാത്രികൻ പാമ്പിെൻറ ആക്രമണത്തിൽനിന്ന് തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടത്. അതിെൻറ ഭീതി വിട്ടൊഴിയും മുമ്പാണ് മറ്റൊരു മലമ്പാമ്പിനെ ലഭിച്ചത്. നിരവധി കുട്ടികൾ പഠിക്കുന്ന ശക്തൻ തമ്പുരാൻ യു.പി സ്‌കൂളിന് സമീപത്തുനിന്നാണ് പാമ്പിനെ ലഭിച്ചത്. ഇതിെൻറ ആശങ്കയിലാണ് ഇവിടത്തുകാർ. ജനങ്ങളുടെ ആശങ്ക ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ലോനപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.