കെ.എസ്​.ഇ.ബി ഉദ്യോഗസ്ഥൻ സജിയുടെ വീട് മന്ത്രി എം.എം. മണി സന്ദർശിച്ചു

പെരുമ്പാവൂർ: വെട്ടിമാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് മരിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ സജിയുടെ ഓടക്കാലി കമ്പനിപ്പടിയിലെ വീട് മന്ത്രി എം.എം. മണി സന്ദർശിച്ചു. ചൊവ്വാഴ്ച അയൽവാസിയുടെ വീട്ടുവളപ്പിലെ മരത്തി​െൻറ ചില്ലകൾ ഒടിഞ്ഞ് റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ വൈദ്യുതിബന്ധം വിേച്ഛദിപ്പിച്ച് സുഹൃത്തുക്കൾക്കൊപ്പം മരം വെട്ടി മാറ്റുന്നതിനിടെയാണ് പെരുമ്പാവൂർ കെ.എസ്.ഇ.ബി ഓഫിസിലെ എക്സിക്യൂട്ടിവ് എൻജിനീയർ സി.എ. സജി മരിച്ചത്. വീട്ടിലെത്തിയ മന്ത്രി സജിയുടെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു. മുൻ എം.എൽ.എ സാജുപോൾ, അഡ്വ. എൻ.സി. മോഹനൻ, പി.കെ. സോമൻ തുടങ്ങിയവർക്കൊപ്പമാണ് മന്ത്രി എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.