കൊച്ചി: മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോൺ കെണി കേസുമായി ബന്ധപ്പെട്ട് അന്വേഷണ കമീഷനെ നിയോഗിച്ചതിെൻറ സാധുത ചോദ്യം ചെയ്ത് സ്വകാര്യ ചാനൽ ഉടമ ഹൈകോടതിയിൽ. അന്വേഷണ കമീഷനെ നിയമിച്ചതും കമീഷെൻറ പരിധിയിലുള്ള വിഷയങ്ങൾ നിർണയിച്ചതും നിയമവിരുദ്ധമാണെന്നും ഇതു റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് മംഗളം ചാനൽ ഉടമ സാജൻ വർഗീസ് ഹരജി നൽകിയിരിക്കുന്നത്. 2016 മാർച്ച് 26നാണ് വിവാദ ശബ്ദരേഖ ഉൾപ്പെട്ട വാർത്ത ചാനൽ സംപ്രേഷണം ചെയ്തത്. മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ ലൈംഗികച്ചുവയോടെ സംസാരിച്ചതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ട സംഭവത്തിൽ ചാനലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പുറെമയാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്. കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നൽകിയ ലൈസൻസിെൻറ അടിസ്ഥാനത്തിലാണ് ചാനൽ പ്രവർത്തിക്കുന്നത്. ചാനൽ സംപ്രേഷണം അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാറിെൻറ അധികാര പരിധിയിലുള്ള വിഷയമാണ്. സംസ്ഥാന സർക്കാറിന് ഇതിന് അധികാരമില്ലെന്നിരിക്കെ അന്വേഷണ കമീഷനെ നിയോഗിച്ചത് കേന്ദ്ര സർക്കാറിെൻറ അധികാരത്തിലുള്ള കടന്നുകയറ്റമാണ്. ഒരു മന്ത്രിയുടെ തെറ്റ് മൂടിവെക്കാൻ പൊതുഖജനാവിലെ പണവും അധികാരവും ദുർവിനിയോഗം ചെയ്ത് കമീഷനെ നിയോഗിച്ചതു ശരിയായ നടപടിയല്ല. ഹരജിയിൽ തീർപ്പുണ്ടാകുന്നതുവരെ അന്വേഷണ കമീഷെൻറ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.