സ്വാശ്രയ മെഡിക്കൽ ഫീസ് കൊള്ള അന്യായം -^യൂത്ത് കോൺഗ്രസ്

സ്വാശ്രയ മെഡിക്കൽ ഫീസ് കൊള്ള അന്യായം --യൂത്ത് കോൺഗ്രസ് കൊച്ചി: കേരളംകണ്ട ഏറ്റവും വലിയ പകൽക്കൊള്ളയാണ് ഈ വർഷത്തെ മെഡിക്കൽ ഫീസ് വർധനയെന്ന് യൂത്ത് കോൺഗ്രസ്. മുൻവർഷവുമായി താരതമ്യംചെയ്യുമ്പോൾ വൻ ലാഭമാണ് മാനേജ്മ​െൻറുകൾക്ക് ലഭിക്കുന്നത്. നീറ്റ് മെറിറ്റി​െൻറ പേരിൽ മാനേജ്മ​െൻറുകളെ സഹായിക്കുന്ന തീരുമാനത്തിനു പിന്നിൽ വൻ അഴിമതിയുണ്ട്. മെറിറ്റിൽ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ട വിദ്യാർഥികളെ കണക്കിലെടുക്കാതെയും സാമൂഹികനീതി ഉറപ്പു വരുത്താതെയുമുള്ള ഈ അന്യായ കൊള്ളക്ക് കൂട്ടുനിൽക്കുന്നതാണോ ഇടതുപക്ഷ നയമെന്ന് ഡി.വൈ.എഫ്.െഎയും എസ്.എഫ്.െഎയും വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇതിനെതിരെ സമരപരിപാടികൾക്ക് നേതൃത്വംനൽകുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.