കൊലപാതകശ്രമം: രണ്ടുപേർ അറസ്​റ്റിൽ

കൊച്ചി: എറണാകുളം സൗത്തിൽ കടവരാന്തയിൽ കിടന്നയാളെ സിമൻറ് കട്ടകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെയും സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി കാഞ്ഞിരപ്പള്ളി പുത്തനങ്ങാടി വെട്ടിമല വീട്ടിൽ സാബു എന്ന പല്ലൻ സാബു (40), രണ്ടാം പ്രതി കൊല്ലം തഴവ വേങ്ങര തിരുവോണം വീട്ടിൽ ബിനുകുമാർ (42) എന്നിവരെയാണ് സബ് ഇൻസ്പെക്ടർ വി.എസ്. രതീഷി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ല മുളവിന ചരുവിള പുത്തൻ വീട്ടിൽ ബിജു എന്ന കൂരി ബിജുവിനെയാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. 22ന് വൈകുന്നേരമാണ് പ്രതികൾ ബിജുവിനെ ആക്രമിച്ചത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ജങ്ഷനിൽ ചിറ്റൂർ റോഡിന് പടിഞ്ഞാറുവശത്ത് മെട്രോ റെയിൽ പദ്ധതിക്കായി ഏറ്റെടുത്ത കെട്ടിടത്തി​െൻറ വരാന്തയിലാണ് ബിജുവിനെ ആക്രമിച്ചത്. ഫുട്പാത്തിലെ ഇളകിയ സിമൻറ് ടൈൽ കഷ്ണം ഉപയോഗിച്ച് ശരീരമാസകലം പരിക്കേൽപ്പിക്കുകയായിരുന്നു. ബിജുവി​െൻറ തലയിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. ചെവി മുറിഞ്ഞ് തൂങ്ങിയിരുന്നു. ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൊച്ചി നഗരത്തിലെ സ്ഥിരം കുറ്റവാളികളാണ് പ്രതികളും പരിക്കേറ്റ ബിജുവും. നിരവധി കഞ്ചാവ്, മോഷണ കേസുകളിൽ പ്രതികളാണ് മൂവരും. രണ്ടാം പ്രതി ബിനുകുമാർ എറണാകുളം സൗത്ത് പാലത്തിന് സമീപം 2003ൽ ഒരാളെ കൊലപ്പെടുത്തിയ കേസിൽ എട്ട് വർഷം തടവ് ശിക്ഷ കഴിഞ്ഞിറങ്ങിയതാണ്. സൗത്ത് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂവർക്കുമെതിരെ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ആക്രമണത്തിൽ ബോധരഹിതനായ ബിജു കൊല്ലെപ്പട്ടു എന്ന് കരുതി പ്രതികൾ സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നുവെന്നും ബിജുവിനെ കൊല്ലണമെന്ന ഉദേശ്യത്തോടെയാണ് ആക്രമിച്ചതെന്നും അറസ്റ്റിലായ പ്രതികൾ സമ്മതിച്ചു. എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എ. അനന്തലാലി​െൻറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.