എടത്തല പഞ്ചായത്ത് ഭരണ സമിതിയിൽ തർക്കം രൂക്ഷമാകുന്നു

എടത്തല: എടത്തല പഞ്ചായത്ത് ഭരണസമിതിയിൽ തർക്കം രൂക്ഷമാകുന്നു. പഞ്ചായത്ത് പ്രസിഡൻറിനെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തടഞ്ഞുെവച്ച് ബലമായി ഒപ്പീടിക്കുന്ന അവസ്ഥാവിശേഷമുണ്ടായി. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിലാണ് സംഭവം. വഴിവിളക്ക് മെയിൻറനന്‍സ് ടെൻഡറില്ലാതെ നല്‍കിയ കരാറുകാരന് പണം കൊടുക്കണമെന്ന യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യം പ്രസിഡൻറ് സമ്മതിക്കാതിരുന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്. വഴിവിളക്ക് കേടായാല്‍ ഉടന്‍ നന്നാക്കാൻ മുന്‍ ഭരണസമിതി നല്‍കിയ ടെൻഡര്‍ കരാര്‍ കാലാവധി കഴിഞ്ഞ ആഗസ്റ്റില്‍ അവസാനിച്ചിരുന്നു. ഈ ഭരണ സമിതി വന്ന് ഒമ്പത് മാസം കഴിഞ്ഞിട്ടും പുതിയ ടെൻഡര്‍ വിളിക്കാനോ കരാര്‍ നല്‍കാനോ കൂട്ടാക്കിയില്ല. പകരം ടെൻഡറില്ലാതെ വര്‍ക്ക് നല്‍കുകയായിരുന്നു. കരാറുകാര‍​െൻറ നഷ്ടമനുസരിച്ചുളള തുകയ്ക്ക് ബില്‍ തയാറാക്കി മാനദണ്ഡങ്ങളില്ലാതെ കൈപ്പറ്റുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് സ്വതന്ത്ര അംഗം രജി പ്രകാശ് സെക്രട്ടറിക്കും പ്രസിഡൻറിനും കത്ത് നല്‍കി. തുടർന്ന് കൂടിയ പഞ്ചായത്ത് കമ്മിറ്റിയില്‍ ഇങ്ങനെ കരാറുകാരന് നല്‍കുന്ന പണം തിരിച്ചടക്കേണ്ടി വന്നാല്‍ സ്വന്തം കൈയിൽനിന്ന് എടുത്ത് അടച്ചുകൊള്ളാമെന്ന് ഇടത് - വലത് അംഗങ്ങളായ 20 പേരും ഒറ്റക്കെട്ടായി തീരുമാനിച്ചു. വിയോജനം രേഖപ്പെടുത്തിയ സ്വതന്ത്ര അംഗം പ്രശ്നം ഹൈകോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. കോടതി പരിഗണനയിലിരിക്കുന്നതിനാല്‍ ബില്‍ നല്‍കാൻ പുനഃപരിശോധിക്കണമെന്ന് പ്രസിഡൻറും സെക്രട്ടറിയും നിലപാട് സ്വീകരിച്ചു. നിയമ പ്രകാരമുള്ള വിയോജനകുറിപ്പോടെ സെക്രട്ടറി ഒപ്പിട്ടപ്പോള്‍ പ്രസിഡൻറ് തയാറായില്ല. ഇതാണ് സ്വന്തം പാര്‍ട്ടിക്കാര്‍ പ്രസിഡൻറിനെ തടഞ്ഞുെവച്ച് ഒപ്പീടിച്ചത്. ഭരണം തുടങ്ങിയ നാള്‍ മുതല്‍ പാര്‍ലമ​െൻററി പാര്‍ട്ടി നേതാവും പ്രസിഡൻറും തമ്മില്‍ ശീത സമരത്തിലാണെന്ന് ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.