മസ്ജിദിൽ ഖുർആൻ പാരായണത്തിനിടെ മരണപ്പെട്ടു മട്ടാഞ്ചേരി: പള്ളിയിൽ ഇഅ്ത്തിക്കാഫിനിരുന്ന വിശ്വാസി ഖുർആൻ പരായണത്തിനിടെ മരണപ്പെട്ടു. പള്ളുരുത്തി പഷ്ണിത്തോട് പാലത്തിന് സമീപം കളത്തിൽ വീട്ടിൽ കെ.യു. അബ്ദുൽ ജബ്ബാറാണ് (52) ശനിയാഴ്ച രാത്രി 11ന് പള്ളുരുത്തി തർബിയത്ത് മസ്ജിദിൽ മരിച്ചത്. മൃതദേഹം പള്ളുരുത്തി താജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചശേഷം പള്ളുരുത്തി മുഹമ്മദ് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സലീന. മക്കൾ: ഹാഫിസ് അബ്ദുൽ റഹ്മാൻ, ഹാഫിസ് അബ്ദുല്ല, താഹ, സൈനബ, മറിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.