att all correcton പേജ്​ 11ൽ വെച്ച ഇൗ വാർത്ത മാറ്റിവെക്കുക കർഷക​െൻറ ആത്മഹത്യ: വില്ലേജ്​ അസിസ്​റ്റൻറ്​ ഒളിവിൽ

കർഷക​െൻറ ആത്മഹത്യ: വില്ലേജ് അസിസ്റ്റൻറ് ഒളിവിൽ പേരാമ്പ്ര: ചെമ്പനോട വില്ലേജ് ഒാഫിസിൽ കർഷകൻ കാവിൽപുരയിടത്തിൽ തോമസ് തൂങ്ങിമരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയ കൂരാച്ചുണ്ട് വില്ലേജ് അസിസ്റ്റൻറ് സലീഷ് തോമസ് ഒളിവിലാണെന്ന് പൊലീസ്. തോമസി​െൻറ ആത്മഹത്യ കുറിപ്പിലും ഭാര്യയുടെ മൊഴിയിലും സലീഷിനെതിരെ പരാമർശമുണ്ടായിരുന്നു. ആത്മഹത്യ കുറുപ്പിൽ പരാമർശമുള്ള മെന്ന് അന്വേഷണ ചുമതലയുള്ള സി.ഐ സുനിൽകുമാർ മാധ്യമത്തോടു പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് ത​െൻറ ഭാര്യയുടെ പേരിലുള്ള ഭൂമിക്ക് നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് തോമസ് വില്ലേജ് ഒാഫിസി​െൻറ ഗ്രില്ലിൽ തൂങ്ങിമരിച്ചത്. ഓഫിസിനു സമീപത്ത് നിർത്തിയിട്ട ഇദ്ദേഹത്തി​െൻറ ബൈക്കിൽനിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്. പിതാവ് ഒസ്യത്തായി നൽകിയ ഭൂമിയിൽ 80 സ​െൻറ് ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തതോടെയാണ് പരാതിയുണ്ടെന്നു പറഞ്ഞ് നികുതി വില്ലേജ് അധികൃതർ സ്വീകരിക്കാതിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.