മുൻ മന്ത്രി പോൾ പി. മാണിയുടെ മകനെ മർദിച്ച കേസിലെ പ്രതി അറസ്​റ്റിൽ

കൊച്ചി: മുൻ മന്ത്രി പോൾ പി. മാണിയുടെ മകൻ ബൈജു മാണി പോളിനെ മർദിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കടവന്ത്ര സ്കൈലൈൻ ടോപാസ് ഫ്ലാറ്റിലെ താമസക്കാരനായ പോളച്ചൻ മണിയേങ്കാടിനെയാണ് കടവന്ത്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.കെ. സജീവ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് കടവന്ത്ര സ്കൈലൈൻ ടോപാസ് ഫ്ലാറ്റി​െൻറ കാർ പാർക്കിങ് ഏരിയയിലാണ് ബൈജുവിനെ മർദിച്ചത്. പോളച്ച‍​െൻറ മകളുടെ ഫോേട്ടാ എടുെത്തന്ന് ആരോപിച്ചാണ് ബൈജു മാണി പോളിനെ മർദിച്ചത്. ബൈജു മാണി പോളി​െൻറ ഫോണും പോളച്ചൻ എറിഞ്ഞ് നശിപ്പിച്ചിരുന്നു. ബൈജുവി​െൻറ പരാതിയിലാണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.