ഫോര്‍ട്ട്കൊച്ചി കടലില്‍ മുങ്ങിമരിച്ചു മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി കടലില്‍ ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ ഇറങ്ങിയ ആൾ മുങ്ങിമരിച്ചു. മട്ടാഞ്ചേരി കരിപ്പാലം, പുഞ്ചപാടത്ത് വീട്ടില്‍ കരീം മൂപ്പെൻറ മകന്‍ പി.കെ. മജീദാണ് (62) മരിച്ചത്. ബോയിലറിെൻറ ഭാഗത്തെ കടലില്‍ ഇറങ്ങിയത് ആളുകള്‍ കണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് ഒഴുക്കിൽപെട്ടതായി ആളുകള്‍ ലൈഫ് ഗാര്‍ഡിനെ വിവരമറിയിച്ചു. ഇവരെത്തിയപ്പോൾ ആെരയും കണ്ടില്ല. അല്‍പസമയത്തിനുശേഷം വാസ്കോഡ ഗാമ സ്ക്വയറിന് സമീപം അഴിമുഖത്ത് കമിഴ്ന്ന് കിടക്കുന്നതായി ശ്രദ്ധയില്‍പെട്ട ലൈഫ് ഗാര്‍ഡുകള്‍ കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫോര്‍ട്ട്കൊച്ചി പൊലീസ് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഷൈജ. മക്കൾ: ഷൈനി, ഷൈജി, സനോജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.