ആഗോള വളൻറിയർ പരിപാടിയുമായി ആസ്​റ്റർ

കൊച്ചി: ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ 30ാം വാർഷികത്തി​െൻറ ഭാഗമായി ആസ്റ്റർ വളൻറിയേഴ്സ് പരിപാടി സംഘടിപ്പിക്കുന്നു. ആസ്റ്ററിന് സാന്നിധ്യമുള്ള ഇന്ത്യ, യു.എ.ഇ, ഒമാൻ, കുവൈത്ത്, ബഹ്ൈറൻ, സൗദി അറേബ്യ, ഖത്തർ, ജോർദാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലാണ് www.satervolunteers.com വെബ് പോർട്ടലിലൂടെ പദ്ധതി നടപ്പാക്കുക. പദ്ധതി പ്രകാരം സമൂഹത്തിന് വൈദ്യസേവനമോ അതിനപ്പുറമുളള മറ്റു സേവനങ്ങളോ നൽകുന്നതിനായി സഹായിക്കാൻ താൽപര്യമുള്ളവർക്ക് www.satervolunteers.com ൽ രജിസ്റ്റർ ചെയ്യാം. അടിയന്തര വൈദ്യസഹായം ആവശ്യമായ ഘട്ടങ്ങളിൽ ആസ്റ്റർ വളൻറിയർമാർക്ക് ആസ്റ്റർ എമർജൻസി മൊബൈൽ ആപ് ഉപയോഗപ്പെടുത്താം. പദ്ധതിയുടെ ഭാഗമായി ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനപരിപാടി വഴി ഈ വർഷം മൂന്നു ലക്ഷം പേർക്ക് സൗജന്യമായി പരിശീലനം നൽകും. സ്കൂൾ, കോളജ് വിദ്യാർഥികളെയും ഉൾപ്പെടുത്തും. ആസ്റ്റർ, മെഡ്കെയർ, ആക്സസ് ബ്രാൻഡുകൾക്ക് കീഴിൽ ഇന്ത്യയിലും മധ്യപൂർവരാജ്യങ്ങളിലും ആഫ്രിക്കയിലുമായി 5000 ശസ്ത്രക്രിയ, എം.ആർ.ഐ സ്കാൻ എന്നിവ സൗജന്യമായി ലഭ്യമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.