റോഡ്​ കൈയേറിയുള്ള കച്ചവടം ദുരിതമാകുന്നു

എടത്തല: ഗതാഗതക്കുരുക്ക് രൂക്ഷമായ പുക്കാട്ടുപടി ജങ്ഷനില്‍ റോഡ് കൈയേറിയുള്ള കച്ചവടം ജനങ്ങള്‍ക്ക് ദുരിതമാകുന്നതായി പരാതി. ജങ്ഷന് സമീപത്തെ കനാല്‍ റോഡ് കൈയേറി നടത്തുന്ന ഹോട്ടല്‍ ഇതുവഴി വാഹനങ്ങളിലോ കാല്‍നടയായോ സഞ്ചരിക്കാകാത്തവിധത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ജങ്ഷനു സമീപത്താണ് ഹോട്ടലി​െൻറ മുന്‍വശമെങ്കിലും പിറകുവശത്തുള്ള ഹോട്ടലി​െൻറ അടുക്കള പ്രവര്‍ത്തിക്കുന്നത് കനാല്‍ റോഡ് കൈയേറിയാണ്. നാളുകള്‍ക്കുമുമ്പ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് റോഡ്വികസന ഫണ്ടുപയോഗിച്ച് ടൈല്‍പാകിയ റോഡാണ് ഇത്. മഴക്കലമായതോടെ റോഡിലേക്ക് ടാര്‍പ്പോളീന്‍ വലിച്ചുകെട്ടിയാണ് ഹോട്ടലി​െൻറ പ്രവര്‍ത്തനം. ഇതേ തുടര്‍ന്നുള്ള ഹോട്ടല്‍ മാലിന്യവും ഈ റോഡിലാണ് ഉപേക്ഷിക്കുന്നതും. റോഡി​െൻറ മറ്റുഭാഗങ്ങള്‍ ഇതര സംസ്ഥാനക്കാരുടെ കേന്ദ്രമാണ്. ഇവിടങ്ങളില്‍ വ്യാജമദ്യവും കഞ്ചാവുകച്ചവടവും തകൃതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. െപാലീസ് പട്രോളിങ് നടത്താറുണ്ടെങ്കിലും ഇത്തരക്കാരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കൈയേറ്റം ഒഴിപ്പിച്ച് സഞ്ചാരം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.