പ്രതിഷേധ യോഗവും ഐക്യദാർഢ്യ നിൽപ്​ സമരവും

ആലുവ : എൽ.എൻ.ജി ടെർമിനൽ പദ്ധതിക്കെതിരെ സമരം ചെയ്ത തീരദേശവാസികൾക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ജനകീയ പ്രതിഷേധവും, പുതുവൈപ്പ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിൽപ് സമരവും നടത്തി. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്‌ഥാന മനുഷ്യാവകാശ കമീഷനെ സമീപിക്കാ‍നും തീരുമാനിച്ചു. സമരം സമിതി വൈസ് പ്രസിഡൻറ് പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സാബു പാരിയരാത്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർ എ.സി. സന്തോഷ് കുമാർ, വിവിധ രാഷ്‌ട്രീയ സാമൂഹിക സംഘടനകളുടെ നേതാക്കളായ തോപ്പിൽ അബു, കെ.ജെ. ഡൊമിനിക്, എം.കെ.എ. ലത്തീഫ്, ജോസി.പി. ആൻഡ്രൂസ്, അബ്‌ദുൽ സലാം തായിക്കാട്ടുകര, ദാവൂദ് ഖാദർ ബംഗ്ലാവിൽ, എ.വി. റോയ്, ജോസഫ് പുതുശ്ശേരി, വി.ടി. ചാർലി, അജിത് കടവിൽ, സലാം പരിയാരത്ത്, ഗഫൂർ മൈലക്കര, ഷെമീർ കല്ലുങ്കൽ, എം. ഷാജഹാൻ, ബാബു കുളങ്ങര, അഹമ്മദ് ഗ്രാൻറ്, സെയ്തു കുഞ്ഞ് പുറയാർ, കെ.എ.ഫാരിഷ്, പി.എച്ച്. ഷെരീഫ് എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea53 puthuvaip പുതുവൈപ്പ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി നടത്തിയ ജനകീയ പ്രതിഷേധവും,നിൽപ്പ് സമരവും സമിതി വൈസ് പ്രസിഡൻറ് പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.