കൊച്ചി: പത്മ തിയറ്ററിനുസമീപം ഷിബു, അയ്യപ്പൻ എന്നീ കച്ചവടക്കാരെ ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് പെട്ടിക്കട വണ്ടിക്കട വ്യാപാരി അസോസിയേഷൻ ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. ഷിബുവും അയ്യപ്പനും ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭപരിപാടികൾ നടത്തുമെന്നും യൂനിയൻ ജില്ല സെക്രട്ടറി വി.വി. പ്രവീണും പ്രസിഡൻറ് അഡ്വ. കെ.ഡി.വിൻസൻറും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.