കൊച്ചി: വടുതലയിലെ സി.പി.എം-ബി.ജെ.പി സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കോടതിയിൽ ചോദ്യം ചെയ്യാൻ അനുമതി നൽകി. കേസുമായി ബന്ധപ്പെട്ട് പിടിയിലായ രാജഗോപാല്‍. ബിനോജ്, മുരുകന്‍,രഞ്ജിത്ത്, ദിനില്‍, ശശികുമാര്‍, ഷൈജു, അനുദാസ്, അഭിജു സുരേഷ് എന്നിവരെ ബുധനാഴ്ച ഒരുദിവസത്തേക്ക് ചോദ്യം ചെയ്യാനാണ് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജി. മഹേഷ് അനുവദിച്ചത്. ഉച്ചക്ക് 12 മുതൽ വൈകീട്ട് അഞ്ചുവരെ കോടതിയുടെ ഒാഫിസ് മുറിക്കകത്ത് ചോദ്യം ചെയ്യാനാണ് അനുവദിച്ചത്. ചോദ്യം ചെയ്യലിനുശേഷം പ്രതികളെ ഇൗ മാസം 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. രാഷ്ട്രീയ സംഘർഷസാധ്യത നിലനിൽക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്നും വ്യക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. പ്രതികൾ നൽകിയ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.