ഓട്ടോറിക്ഷ ഡ്രൈവറുടെ സത്യസന്ധത മാതൃകയായി

ചെങ്ങന്നൂർ: ഒാേട്ടാഡ്രൈവർക്ക് വഴിയിൽ കിടന്നുകിട്ടിയ പണവും വിലപ്പെട്ട രേഖകളും മൊബൈൽ ഫോണും അടങ്ങിയ വാനിറ്റി ബാഗ് പൊലീസി​െൻറ സാന്നിധ്യത്തിൽ ഉടമയായ യുവതിക്ക് കൈമാറി. വെൺമണി കല്യാത്ര ജങ്ഷനിലെ സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ പ്രിയദർശന് തിങ്കളാഴ്ച രാവിലെ ഒമ്പേതാടെ മാവേലിക്കരക്ക് ഓട്ടം പോകുന്നതിനിടെ ആശ്രമപടിക്കു സമീപത്തു നിന്നാണ് പണമടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയത്. ഉടൻ തൊഴിലാളി സംഘടന ഭാരവാഹികളെ അറിയിച്ചു. ഓട്ടം കഴിഞ്ഞ് മടങ്ങിവരുന്ന വഴി പൊലീസ് സ്റ്റേഷനിൽ എത്തി ബാഗ് കൈമാറി. ഇതിനിടെ, ബാഗ് നഷ്ടപ്പെട്ട പുന്തല സ്വദേശിനിയായ യുവതിയെ പൊലീസ് കണ്ടെത്തിയിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസറായ എസ്.ഐ കെ.കെ. ജോസി​െൻറ സാന്നിധ്യത്തിലാണ് ഉടമസ്ഥക്ക് വാനിറ്റി ബാഗ് കൈമാറിയത്. സിഗ്‌നല്‍ തെറ്റിച്ചു വന്ന സ്വകാര്യ ബസ് അപകടക്കെണിയൊരുക്കി മാവേലിക്കര: സിഗ്‌നല്‍ തെറ്റിച്ചു വന്ന സ്വകാര്യ ബസ് പരിഭ്രാന്തി പരത്തി. ചോദ്യം ചെയ്ത ഹോം ഗാര്‍ഡിന് ബസ് ജീവനക്കാരുടെ അസഭ്യവര്‍ഷവും. മിച്ചല്‍ ജങ്ഷനില്‍ തിങ്കളാഴ്ച വൈകീട്ട് 4.15നായിരുന്നു സംഭവം. തട്ടാരമ്പലം ഭാഗത്തുനിന്നെത്തിയ രഘുമോന്‍ എന്ന സ്വകാര്യ ബസാണ് ചുവന്ന സിഗ്‌നല്‍ തെളിഞ്ഞിട്ടും ജങ്ഷനില്‍നിന്ന് വടക്കോട്ടു തിരിഞ്ഞത്. ഈസമയം വടക്കുനിന്നുള്ള വാഹനങ്ങള്‍ക്ക് പച്ച സിഗ്‌നല്‍ ലഭിച്ചു. മുന്നോട്ടു വന്ന കാറില്‍ ബസ് ഇടിക്കാതിരിക്കാൻ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡി​െൻറ സമയോചിത ഇടപെടല്‍ സഹായിച്ചു. ഹോം ഗാര്‍ഡ് കൈ കാണിച്ചിട്ടും നിര്‍ത്താതെ ബസ് മുന്നോട്ടെടുത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസിനു മുന്നില്‍ കയറിനിന്ന് ഹോം ഗാര്‍ഡ് കൈ കാണിച്ചതോടെ അസഭ്യവര്‍ഷം ചൊരിഞ്ഞ ശേഷമാണ് ഡ്രൈവര്‍ ബസ് നിര്‍ത്തിയത്. ചിത്രം സിഗ്‌നല്‍ തെറ്റിച്ചുവന്ന സ്വകാര്യ ബസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.