ജോലി സമയം ആറ് മണിക്കൂറായി ചുരുക്കണം -എ.െഎ.ടി.യു.സി ആലപ്പുഴ: തൊഴിലവസരം വര്‍ധിപ്പിക്കാന്‍ ജോലി സമയം ആറ് മണിക്കൂറായി ചുരുക്കണമെന്ന് എ.ഐ.ടി.യു.സി ദേശീയ വര്‍ക്കിങ് പ്രസിഡൻറ് എച്ച്. മഹാദേവന്‍ പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളാണ് നിലവിലുള്ളത്. ഇത് ആറ് മണിക്കൂറുള്ള നാല് ഷിഫ്റ്റുകളാക്കി മാറ്റണം. തൊഴില്‍രഹിത വികസനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴിലാളികളെ വഞ്ചിച്ച് തൊഴില്‍ ഉടമകളുമായി സര്‍ക്കാര്‍ ബന്ധം സ്ഥാപിക്കുകയാണ്. ഇത് അസംഘടിത മേഖലയുടെ നാശത്തിന് കാരണമാകും. വ്യവസായ മേഖലയിലെ നഷ്ടത്തെ സര്‍ക്കാറും ലാഭത്തെ സ്വകാര്യമേഖലയും പങ്കിട്ടെടുക്കുകയാണ്. വ്യവസായ മേഖലയെ കൂടാതെ വിദ്യാഭ്യാസ മേഖലയിലും ആര്‍.എസ്.എസ് അജണ്ടയാണ് നടപ്പാക്കുന്നത്. ഗവര്‍ണര്‍മാരുടെ ഓഫിസിനെ പോലും രാഷ്ട്രീയ നീക്കങ്ങള്‍ക്കായി ബി.ജെ.പി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ മറുപടി പറഞ്ഞു. വര്‍ക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു അധ്യക്ഷത വഹിച്ചു. വാഴൂര്‍ സോമന്‍, വിജയന്‍ കൂനിശ്ശേരി, ടി.ജെ. ആഞ്ചലോസ്, എം.വി. വിദ്യാധരന്‍, കെ.എസ്. ഇന്ദുശേഖരന്‍നായര്‍, കെ.പി. ശങ്കരദാസ്, പി. വിജയമ്മ, കെ.ജി. പങ്കജാക്ഷന്‍, വി. സുബ്രഹ്മണ്യന്‍, താവം ബാലകൃഷ്ണന്‍, എ.വി. കൃഷ്ണന്‍, കെ.സി. സുരപാലന്‍, എന്‍. രാജന്‍, ജെ. ചിഞ്ചുറാണി, പി.കെ. മൂര്‍ത്തി, എം. രാധാകൃഷ്ണൻ നായര്‍, പി. മുത്തുപാണ്ടി, കവിത സന്തോഷ്, എ. ശിവരാജന്‍, അഡ്വ. വി. മോഹന്‍ദാസ്, പി.വി. സത്യനേശന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.