എ.ഐ.ടി.യു.സി ജനറല്‍ കൗണ്‍സില്‍ സമാപിച്ചു

ആലപ്പുഴ: തൊഴില്‍ അവകാശങ്ങള്‍ ഉള്‍പ്പെടെ മൗലിക അവകാശങ്ങള്‍ നേടിയെടുക്കാന്‍ നവംബറില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കാന്‍ ആലപ്പുഴയില്‍ ഞായറാഴ്ച സമാപിച്ച എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിര്‍മാണം, തൊഴിലുറപ്പ്, ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോണസ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിര്‍മാണം, തൊഴിലുറപ്പ്, ഗാര്‍ഹികം, സ്‌കൂള്‍ പാചക തൊഴിലാളികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗത്തിന് ബോണസ് ലഭിക്കുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫണ്ട് കൈവശമുള്ള ക്ഷേമനിധി ബോര്‍ഡാണ് കെട്ടിട നിര്‍മാണ തൊഴിലാളികളുടേത്. ഇവിടെ നടപ്പാക്കിയിട്ടുള്ളത് കേന്ദ്ര നിയമമാണ്. ഈ നിയമത്തി​െൻറ പ്രധാന ഉദ്ദേശ്യം സെസ് പിരിച്ചെടുക്കലാണ്. എന്നാല്‍, ഈ തുക പിരിച്ചെടുക്കുന്നില്ല. ഏകദേശം 1200 കോടി രൂപയാണ് സംസ്ഥാനത്ത് പിരിച്ചെടുക്കാനുള്ളത്. പ്രക്ഷോഭ പരിപാടികള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ അവതരിപ്പിച്ചു. ദേശീയ വര്‍ക്കിങ് പ്രസിഡൻറ് എച്ച്. മഹാദേവന്‍ ദേശീയ കൗണ്‍സില്‍ തീരുമാനങ്ങളും ഡബ്ല്യു.എഫ്.ടി.യു തീരുമാനങ്ങളും വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.