പൊലീസ​​ുകാരൻ മേലുദ്യോഗസ്​ഥനെ വെടിവെച്ചുകൊന്നു

ഷില്ലോങ്: മേഘാലയയിൽ മദ്യലഹരിയിലായിരുന്ന പൊലീസ് കോൺസ്റ്റബിൾ മേലുദ്യോഗസ്ഥനെ വെടിവെച്ചുകൊന്നു. ഹവിൽദാർ ലിത്സിങ് ഇങ്ഘിയുടെ മുറിയിലേക്ക് ചെന്ന കോൺസ്റ്റബിൾ ലുസെൻ എ. സാങ്മ സർവിസ് റൈഫിളുപയോഗിച്ച് ആറ് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഇതിനുശേഷം കെട്ടിടത്തി​െൻറ പ്രധാനകവാടത്തിലേക്ക് കുതിച്ച കോൺസ്റ്റബിൾ 15 തവണ ആകാശത്തേക്ക് വെടിയുതിർത്തശേഷം രക്ഷപ്പെട്ടു. കൊലപാതക കാരണം കണ്ടെത്താനായിട്ടില്ല. പ്രതിക്കായി ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കിയതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.