അന്താരാഷ്​ട്ര പുസ്​തകമേളക്ക് ഇന്ന് തുടക്കം

കൊച്ചി: ഡി.സി ബുക്സ് അന്താരാഷ്ട്ര പുസ്തകമേളയും സാംസ്കാരികോത്സവും ഞായറാഴ്ച വൈകീട്ട് 5.30ന് കവി സച്ചിദാനന്ദൻ മറൈൻ ഡ്രൈവിൽ ഉദ്ഘാടനം ചെയ്യുെമന്ന് സി.ഇ.ഒ രവി ഡീസി അറിയിച്ചു. മേയർ സൗമിനി ജയിൻ അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ പോൾ, സേതു, റഫീഖ് അഹമ്മദ് എന്നിവർ പെങ്കടുക്കും. സച്ചിദാനന്ദ​െൻറ കവിത സമാഹാരം 'സമുദ്രത്തിലേക്ക് മാത്രമല്ല' പ്രകാശനം ചെയ്യും. 17 ദിവസം നീളുന്ന മേളയിൽ മുന്നൂറ്റമ്പതിലേറെ പ്രസാധകർ പെങ്കടുക്കും. മലയാള സർവകലാശാല വി.സി കെ. ജയകുമാർ, കുരീപ്പുഴ ശ്രീകുമാർ, െഎ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, എൻ.എസ്. മാധവൻ, പ്രഫ. എം.കെ. സാനു തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പെങ്കടുക്കും. വിദ്യാർഥികൾക്ക് രചനമത്സരം സംഘടിപ്പിക്കും. രാജ് മോഹൻ, മധുസൂദനനൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. കാറ്ററേഴ്സ് സൗഹൃദ സംഗമം കൊച്ചി: കാറ്ററിങ് തൊഴിലാളികൾ സംഘടിപ്പിക്കുന്ന സൗഹൃദസംഗമം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വൈറ്റില സ്റ്റാർ ചോയ്സ് കൺവെൻഷൻ സ​െൻററിൽ ചേരുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. മേയർ സൗമിനി ജയിൻ സഹായനിധി വിതരണം ചെയ്യും. പി.ടി. തോമസ് എം.എൽ.എ, രാഹുൽ ഇൗശ്വർ എന്നിവർ പെങ്കടുക്കും. ചരക്ക് സേവന നികുതി സംബന്ധിച്ച ചർച്ചയുമുണ്ടാകുമെന്ന് ജനറൽ കൺവീനർ പോൾ ചിതലൻ, ജിജോ വടയാർ, എസ്. കൃഷ്ണയ്യർ, സുജിൽ പോൾ ജോസഫ് എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.