അന്തർ സംസ്ഥാന ബൈക്ക് മോഷ്​ടാക്കൾ അറസ്​റ്റിൽ

- ചിത്രം - കൊല്ലം: കാറിൽ സഞ്ചരിച്ച് ആഡംബര ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ സിറ്റി പൊലീസ് കമീഷണർ അജിത ബീഗത്തി​െൻറ നേതൃത്വത്തിലെ ഷാഡോ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കല്ലമ്പലം വടശ്ശേരിക്കോണം ചേന്നൻകോട് പ്രസിഡൻറ് ജങ്ഷൻ പ്രിയ നിവാസിൽ കർണ്ണൽരാജ് (18), പെരുന്തൽമണ്ണ താഴേക്കോട് വെസ്റ്റ് ചൂണ്ടമ്പറ്റ ഹൗസിൽ അനീഷ് അംജത്ത് (20) എന്നിവരാണ് പിടിയിലായത്. കൊല്ലം ജില്ലയിലടക്കം സമീപകാലത്ത് ബുള്ളറ്റ് ഉൾപ്പെടെ വിലകൂടിയ ബൈക്കുകളുടെ മോഷണം വ്യാപകമായതിനെതുടർന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. ഈ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും സി.സി.ടി.വി കാമറകളും ഒരു ലക്ഷത്തോളം മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചായിരുന്നു പ്രതികളെക്കുറിച്ച് മനസ്സിലാക്കിയത്. 2013ൽ എ.ടി.എം മെഷീൻ കാർ ഉപയോഗിച്ച് കെട്ടിവലിച്ചുകൊണ്ടുപോയി പണം അപഹരിക്കാൻ ശ്രമിച്ച കേസിൽ പ്രതിയാണ് കർണ്ണൽരാജ്. എൻജിനീയറിങ് കോളജ് പരിസരങ്ങൾ, ഒാഡിറ്റോറിയങ്ങൾ, പാർക്കിങ് ഏരിയകൾ എന്നിവിടങ്ങളിൽ നാനോ കാറിൽ എത്തുന്ന ഇവർ കാർ പാർക്ക് ചെയ്ത് അതി​െൻറ മറവിൽനിന്ന് ബൈക്കി​െൻറ വയറുകൾ കട്ട് സ്റ്റാർട്ട് ചെയ്ത് വേഗത്തിൽ ഓടിച്ചുപോവുകയാണ് പതിവ്. ഇവരുടെ അറസ്റ്റോടെ വിവിധ ജില്ലകളിൽ നടന്ന 23ഓളം ബൈക്ക് മോഷണ കേസുകൾക്ക് തുമ്പുണ്ടായതായി പൊലീസ് പറഞ്ഞു. ഇവരുടെ പക്കൽനിന്ന് ഒരു നാനോ കാറും 12ഓളം ആഡംബര ബൈക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലം സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ ഷിഹാബുദീൻ, കൊല്ലം എ.സി.പി ജോർജ് കോശി, ഈസ്റ്റ് സി.ഐ മഞ്ജുലാൽ, ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്ണൻ, ഷാഡോ പൊലീസ് എസ്.ഐ വിപിൻകുമാർ, ഷാഡോ െപാലീസുകാരായ ഹരിലാൽ, വിനു, സീനു, മനു, രാജൻ, റിബു, മണികണ്ഠൻ, പ്രശാന്ത്, നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.