സംഘാടകസമിതി രൂപവത്കരിച്ചു

മരട്: നഗരസഭയുടെ ഈ വർഷത്തെ ഓണക്കാഴ്ച പരിപാടികളുടെ വിജയത്തിന് സംഘാടകസമിതിക്ക് രൂപം നൽകി. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ സുനില സിബി അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 27ന് നടക്കുന്ന വളന്തകാട് ജലോത്സവത്തോടെ ഓണക്കാഴ്ചക്ക് തുടക്കംകുറിക്കും. ഇപ്രാവശ്യം നെട്ടൂരിലും മരടിലുമായി ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്നുവരെ വിവിധ പരിപാടികൾ ഒരുക്കും. രക്ഷാധികാരികളായി പ്രഫ. കെ.വി. തോമസ് എം.പി, എം. സ്വരാജ് എം.എൽ.എ, കലക്ടർ എന്നിവരും ചെയർമാനായി നഗരസഭ ചെയർപേഴ്സൻ സുനില സിബിയും ജനറൽ കൺവീനറായി ജിൻസൺ പീറ്ററിനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.