കൊച്ചി: എറണാകുളം കരുവേലിപ്പടിയില്‍നിന്ന് 6000 കിലോ വരുന്ന സ്രാവിെൻറ ചിറകുകള്‍ പിടികൂടി. കരുവേലിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് ശനിയാഴ്ച രാത്രി 11ഓടെ ഷാഡോ പൊലീസാണ് പിടികൂടിയത്. രാത്രി ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചിറകുകള്‍ പിടികൂടിയത്. ചിറകുകള്‍ മുറിച്ച നിലയിലാണ് കണ്ടെത്തിയത്. സ്രാവുകളുടെ ചിറകുകള്‍ക്കുള്ളിലെ നാരുകള്‍ക്ക് മാര്‍ക്കറ്റില്‍ കിലോക്ക് 15,000 രൂപയോളം വിലയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കണ്ടെടുത്ത ചിറകുകള്‍ മട്ടാഞ്ചേരി പൊലീസിന് കൈമാറും. ഞായറാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൂടുതല്‍ വിശദ പരിശോധന നടത്തും. ഷാഡോ എസ്.ഐ ഹണി കെ. ദാസ് ഉൾപ്പെടെ 10 പേരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ജീവനക്കാരെ രാത്രി വൈകി ചോദ്യം ചെയ്തു. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.