കൊച്ചി: മെട്രോ യാത്ര ഇഷ്ട താരത്തിനൊപ്പം ആസ്വദിച്ചതിെൻറ ത്രില്ലിലാണ് കോട്ടയം മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം സ്കൂളിലെ വിദ്യാർഥികൾ. ഈ വർഷത്തെ പഠനയാത്രക്കാണ് സംഘം കൊച്ചി മെട്രോയെ തെരഞ്ഞെടുത്തത്. സ്കൂളിൽ പത്താം ക്ലാസില്‍ പഠിക്കുന്ന 96 പേരാണ് മെട്രോ യാത്രക്കായി എത്തിയത്. മരങ്ങാട്ടുപിള്ളിയിലെ മൂക-ബധിര വിദ്യാലയമായ മണ്ണക്കനാട് ഔർ ലേഡി സ്കൂളിലെ 45 കുട്ടികളെ കൂടി സ്പോൺസർ ചെയ്തായിരുന്നു പഠനയാത്ര. പാലാരിവട്ടത്തുനിന്നും ആലുവയിലേക്ക് യാത്ര ചെയ്ത ഇവര്‍ക്കൊപ്പം വിശേഷങ്ങള്‍പങ്കുവെക്കാൻ നടന്‍ വിനയ് ഫോര്‍ട്ടും ഉണ്ടായിരുന്നു. കടങ്കഥ എന്ന ചിത്രത്തിെൻറ റിലീസ് തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തിയാണ് നടൻ കൊച്ചുകൂട്ടുകാര്‍ക്കൊപ്പം തെൻറ കന്നി മെട്രോ യാത്ര നടത്തിയത്. വിനയ് ഫോർട്ടിനെ കണ്ടതോടെ പ്രേമം ചിത്രത്തിലെ 'ജാവ' ഡയലോഗ് പറയാനും സെല്‍ഫിയെടുക്കാനും ഉള്ള തിരക്കിലായിരുന്നു കുട്ടികള്‍. യാത്രക്കിടയില്‍ സിനിമ വിശേഷങ്ങള്‍ക്കൊപ്പം തെൻറ സ്കൂള്‍ ജീവിതത്തെക്കുറിച്ചും വിനയ് കുട്ടികളോട് സംസാരിച്ചു. പ്രിൻസിപ്പൽ സുജ കെ. ജോർജ്, അധ്യാപകരായ സുജിത് ജോൺ, ആൻസി തോമസ് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.