നെടുമ്പാശ്ശേരി ബാങ്ക്​: കോൺഗ്രസ്​ ഗ്രൂപ്പുപോര്​ രൂക്ഷം

ചെങ്ങമനാട്: നെടുമ്പാശ്ശേരി സഹകരണബാങ്ക് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പുപോര്. എ ഗ്രൂപ്പി​െൻറ പ്രതിഷേധത്തിനിടെ െഎ വിഭാഗത്തിലെ ജിസ് തോമസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് അഞ്ച് എ വിഭാഗം അംഗങ്ങൾ രാജിഭീഷണിയും മുഴക്കി. എ വിഭാഗമായിരുന്നു ബാങ്ക് ഭരിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഭരണസമിതി തെരഞ്ഞെടുപ്പ്. ഇരു ഗ്രൂപ്പിൽനിന്നും ആറ് പേരുവീതമാണ് മത്സരിച്ചത്. യു.ഡി.എഫിലെയും ഇടതുമുന്നണിയിലെയും പാനലുകളാണ് മത്സരിച്ചത്. യു.ഡി.എഫിന് വീണ്ടും ഭരണം ലഭിച്ചു. ആദ്യഘട്ടം എ വിഭാഗത്തിനും രണ്ടാംഘട്ടം െഎ ഗ്രൂപ്പിനും പ്രസിഡൻറ് സ്ഥാനം പങ്കുവെക്കാനായിരുന്നു ധാരണ. അപ്രകാരം മണ്ഡലം കോൺഗ്രസ് പ്രസിഡൻറുകൂടിയായ സി.വൈ. ശാബോറിനെ പ്രസിഡൻറാക്കാൻ തീരുമാനിച്ചിരുന്നു. െഎ വിഭാഗത്തിൽനിന്ന് ജിസ് തോമസിനെയുമാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. അതിനിടെ, നാടകീയമായി എ വിഭാഗത്തിലെ ഡാനിയേൽ െഎ ഗ്രൂപ്പിൽ ചേക്കേറി. ഭൂരിഭാഗം അംഗങ്ങളും തങ്ങളുടെ ഗ്രൂപ്പിലാണെന്ന് ചൂണ്ടിക്കാട്ടി ജിസ് തോമസിനെ പ്രസിഡൻറാക്കണമെന്ന ആവശ്യവുമായി െഎ വിഭാഗം രംഗത്തുവന്നു. അതോടെയാണ് ഗ്രൂപ്പുപോര് ഉടലെടുത്തത്. സമവായമുണ്ടാക്കാൻ നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭൂരിപക്ഷത്തി​െൻറ പരിഗണനയിൽ ജിസ് തോമസിനെ െഎ വിഭാഗം പ്രസിഡൻറായി തെരഞ്ഞെടുത്തത്. നേതാക്കളുടെ ഒത്താശയും ഗൂഢാലോചനയുമാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതെന്നാണ് എ വിഭാഗത്തി​െൻറ ആരോപണം. ഇക്കാരണത്താൽ തങ്ങൾ രാജിവെക്കുമെന്ന മുന്നറിയിപ്പുമായി നേതാക്കൾക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം എ വിഭാഗത്തി​െൻറ പിടിവാശിയും െഎക്യം തകർക്കുന്ന നടപടിയുമാണ് പ്രശ്നത്തിന് വഴിയൊരുക്കിയിട്ടുള്ളതെന്നാണ് െഎ വിഭാഗത്തി​െൻറ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.