കൊച്ചി: പെട്രോൾ പമ്പുകളിലെ സമരങ്ങൾക്കെതിരെ എസ്മ പ്രേയാഗിക്കാൻ സർക്കാറുകൾക്ക് അധികാരമുണ്ടെന്ന് ഹൈകോടതി. സമരംമൂലം അവശ്യവസ്തുവായ പെട്രോളിയം ഉൽപന്നങ്ങൾ മുടങ്ങുമെന്നും ജനജീവിതം അലേങ്കാലമാകുമെന്നും തോന്നിയാൽ അവശ്യസേവന മെയിൻറനൻസ് ആക്ട് പ്രകാരം കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് വിവേചനാധികാരം പ്രയോഗിക്കാം. എസ്മ പ്രയോഗിക്കാൻ സർക്കാറുകൾക്ക് തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യാമെന്ന് സുപ്രീംകോടതി വിധി ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പെേട്രാൾ പമ്പ് അടച്ചിടൽ സമരം തടയണമെന്നും അവശ്യവസ്തു നിയമ പ്രകാരം സമരക്കാർക്കെതിരെ എസ്മ പ്രയോഗിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ചിറക്കൽ സ്വദേശിയായ റോഷൻ ജേക്കബ് ഉമ്മൻ നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. സമരഭാഗമായി പമ്പുകൾ പൂട്ടുന്നതിനെതിരെയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ആഗസ്റ്റ് ഒന്നുമുതൽ വീണ്ടും െപട്രോളിയം സമരം നടക്കാനിരിക്കുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.