െകാച്ചി: ഇടക്കൊച്ചിയിൽ വ്യാപാരിയുടെ കൈ വെട്ടിയ കേസിലെ രണ്ട് പ്രതികളുടെ ജാമ്യഹരജി ഹൈകോടതി തള്ളി. ഇടക്കൊച്ചിയിലെ വസ്ത്രവ്യാപാരശാലയായ ഹഡ്സണ്‍ ഹെയ്‌ലിയുടെ ഉടമ ബാലു എന്ന ബാലസുബ്രഹ്മണ്യെൻറ കൈ വെട്ടിയ കേസിലെ രണ്ടും മൂന്നും പ്രതികളായ ടി.എച്ച്. അൻസാർ, ബിജിൻ എന്നിവരുടെ ഹരജിയാണ് തള്ളിയത്. ജൂൺ 20നാണ് സംഭവം. കടയിൽ കയറി നടത്തിയ ആക്രമണത്തിൽ ഒരുകൈ വേർപെടുകയും മറ്റ് ശരീരഭാഗങ്ങളിൽ മാരകമായി മുറിവേൽക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള േപ്രാസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹരജി തള്ളിയത്. തലശ്ശേരി സ്വദേശി മുഹ്സിെൻറ കോടികള്‍ വിലവരുന്ന സിഗരറ്റ് റവന്യൂ ഇൻറലിജന്‍സ് പിടികൂടുകയും സംഘത്തിലെ നിരവധിപേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. സിഗരറ്റ് പിടികൂടാൻ ഡി.ആർ.െഎ അധികൃതര്‍ക്ക് വിവരം ചോര്‍ത്തിനല്‍കിയത് ബാലസുബ്രഹ്മണ്യനാണെന്നും അതിന് ഇനാം ലഭിച്ചിട്ടുണ്ടെന്നും മനസ്സിലാക്കിയതിനെത്തുടർന്ന് മുഹ്സിൻ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസ്. അൻസാർ മുഖേനയാണ് മുഹ്സിൻ ക്വേട്ടഷൻ നൽകിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മുഹ്സിന് ബാലുവിെൻറ ചിത്രവും മറ്റും വാട്സ്ആപ്പ് വഴി അൻസാർ അയച്ചുനൽകിയതിെൻറ തെളിവ് ഹാജരാക്കി. ബിജിനും കേസിൽ പൂർണമായി ഇടപെട്ടിരുന്നു. ഒന്നാം പ്രതിയുമായി ഹരജിക്കാർ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ജാമ്യഹരജി തള്ളിയത്. പത്താം പ്രതി മുഹ്സിെൻറ ജാമ്യഹരജിയും പരിഗണനക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.