കൊച്ചി: നടനും സംവിധായകനുമായ ലാലിനെതിരെ രൂക്ഷവിമർശനവുമായി സിനിമയിലെ വനിത കൂട്ടായ്മയായ 'വുമൺ ഇൻ സിനിമ കലക്ടീവ്'. പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നതും അത് പരസ്യമായി പറയാനുള്ള ധാർഷ്ട്യവും ഈ മേഖലയിലെ ഫ്യൂഡൽ സ്വഭാവമാണ് സൂചിപ്പിക്കുന്നതെന്ന് കൂട്ടായ്മ േഫസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. മലയാള സിനിമയിലെ തൊഴിൽ സംസ്കാരം സ്ത്രീകളെ എങ്ങനെയാണ് കാണുന്നതെന്നും ഇവർക്കെതിരായ അതിക്രമങ്ങളുടെ ആഴം എത്രത്തോളമാണെന്നും വെളിപ്പെടുത്തുന്നതാണ് അടുത്തിടെ സിനിമയിലെ സ്ത്രീകൾ പൊലീസിൽ നൽകിയ ചില പരാതികൾ. സിനിമയിൽ ശരീരം അനാവൃതമാക്കേണ്ട സന്ദർഭത്തിൽ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടിവരുമ്പോൾ അവർ എന്താണോ ചെയ്യുന്നത് അത് അഭിനേതാവിെൻറ അറിവോടെയും സമ്മതത്തോടെയും ആകണം. ഇത് അഭിനേതാവിന് നൽകുന്ന കരാറിൽ വ്യക്തമാക്കണമെന്നത് സാമാന്യ തൊഴിൽ മര്യാദയാണ്. മലയാള സിനിമ മേഖലയിൽ അഭിനേതാക്കളടക്കമുള്ള വലിയൊരു പങ്ക് തൊഴിലാളികളും ജോലി ചെയ്യുന്നത് ഒരു കരാറുമില്ലാതെയാണെന്ന് പരാതിയിലൂടെ വ്യക്തമാകുന്നു. ഇതിെൻറ മറ്റൊരു വശമാണ് സ്വകാര്യചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ മറ്റൊരു നടി ഫയൽ ചെയ്ത പരാതി. രണ്ട് പരാതിയും തൊഴിൽ പെരുമാറ്റച്ചട്ടങ്ങളുടെയും ലിംഗനീതി ഇല്ലായ്മയുടെയും അഭാവമാണ് കാണിക്കുന്നത്. സിനിമമേഖലയെ തൊഴിലിടം എന്ന നിലയിൽ കൃത്യമായി നിർവചിക്കേണ്ടതിെൻറയും ലൈംഗികപീഡന പരാതി സെല്ലുകൾ സ്ഥാപിക്കേണ്ടതിെൻറയും ആവശ്യകതയെക്കുറിച്ച് 'വുമൺ ഇൻ സിനിമ കലക്ടീവ്' ഉയർത്തിയ വാദമുഖങ്ങളെ സാധൂകരിക്കുന്നതാണ് അടുത്തിടെ നടന്ന സംഭവങ്ങളെന്നും പോസ്റ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.