ഇ.ഇ.സി മാര്‍ക്കറ്റ് ബൈപാസ് റോഡിലെ പാലത്തിന് കൈവരി നിർമിക്കുന്നു

മൂവാറ്റുപുഴ: അപകടങ്ങള്‍ തുടര്‍ക്കഥയായ ഇ.ഇ.സി മാര്‍ക്കറ്റ് ബൈപാസ് റോഡിലെ പാലത്തിന് കൈവരി നിര്‍മിക്കുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് തുക അനുവദിക്കും. പാലത്തിന് കൈവരിയില്ലാത്തതിനാൽ അപകടം വർധിക്കുകയാണെന്നും കൈവരി നിർമിക്കാത്തത്, റോഡ് ആരുടെതെന്ന നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മിെല തർക്കമാെണന്നും ചൂണ്ടിക്കാട്ടി 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി ഉണ്ടായത്. എസ്റ്റിമേറ്റ് തയാറാക്കുന്നതി​െൻറ ഭാഗമായി എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രദേശം സന്ദര്‍ശിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഉമാമത്ത് സലീം, രാജി ദിലീപ്, സി.എം. സീതി, കൗണ്‍സിലര്‍മാരായ പി.വൈ. നൂറുദ്ദീന്‍, ഷൈല അബ്ദുല്ല, നഗരസഭ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ടി.എ. മന്‍സൂര്‍ എന്നിവർ ഒപ്പമുണ്ടായിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ഇ.ഇ.സി മാര്‍ക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട് നഗരസഭയാണ് പാലം ഉൾപ്പെടുന്ന ബൈപാസ് റോഡ് നിര്‍മിച്ചത്. എന്നാൽ, പാലത്തിന് കൈവരി നിര്‍മിച്ചില്ല. പൊതുമരാമത്ത് വകുപ്പിനോട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യപ്പെെട്ടങ്കിലും റോഡ് ആരുടെതെന്ന തർക്കത്തെതുടര്‍ന്ന് നടപടിയുണ്ടായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ റോഡ് നഗരത്തിലെ പ്രധാന ബൈപാസായി മാറുകയും കൈവരി സ്ഥാപിക്കാത്തതിനാൽ അപകടം കൂടുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.