സഹപാഠികൾക്ക് സഹായഹസ്തവുമായി വിദ്യാർഥികളുടെ ഗാനമേള

മൂവാറ്റുപുഴ: സഹപാഠികൾക്ക് പഠനസൗകര്യമൊരുക്കാൻ സഹായഹസ്തവുമായി കെ.എസ്.യു വിദ്യാർഥികൾ. നിർമല കോളജിലാണ് ഗാനമേള നടത്തി ഫണ്ട് ശേഖരിച്ചത്. കോളജ് ജങ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് ഗാനമേളയിൽ കെ.എസ്.യു പ്രവർത്തകരായ വർഗീസ് പാലപ്പുറം, സചിൻ, അമൽടോം എന്നിവരായിരുന്നു ഗായകർ. കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എം.എച്ച്. മുബ്ബാസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ, പാർലമ​െൻറ് സെക്രട്ടറി മുഹമ്മദ് റഫീഖ്, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറിമാരായ റംഷാദ് റഫീഖ്, സൽമാൻ ഓലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതീക്ഷ-2017 എന്ന പേരിലായിരുന്നു പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.