അങ്കമാലി: 31ാമത് മലേഷ്യന്‍ ഇൻറർനാഷണല്‍ ഓപണ്‍ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഉബൈദ് ആലുവ 5000 മീറ്ററില്‍ സ്വര്‍ണമെഡലും 1500, 800 മീറ്ററുകളില്‍ വെള്ളി മെഡലും നേടി രാജ്യത്തിന് അഭിമാനമായി. മലേഷ്യയിലെ കുച്ചിങ് സരാവാര്‍ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇന്ത്യയില്‍നിന്ന് 55 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്ന് 28 പേർ. കഴിഞ്ഞ വര്‍ഷം പുണെയില്‍ നടന്ന നാഷനല്‍ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 5000, 1500, 800 മീറ്ററുകളില്‍ സ്വര്‍ണ മെഡൽ നേടിയാണ് ഉബൈദ് രാജ്യാന്തര മത്സരത്തിന് യോഗ്യത നേടിയത്. മലേഷ്യയില്‍ നിന്ന് മടങ്ങിെയത്തിയ ഉബൈദിന് പെരിയാര്‍ റണ്ണേഴ്സ് ക്ലബിെൻറയും നന്മ കൾചറല്‍ ഫോറത്തിെൻറയും അത്താണി ബ്രദേഴ്സിെൻറയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് സന്തോഷ് തയ്യില്‍, പി.എ. ഷിയാസ്, അശോകന്‍ അത്താണി, േബ്ലാക് പഞ്ചായത്തംഗം രാജേഷ് മടത്തിമൂല, ഗ്രാമപഞ്ചായത്തംഗം ജെര്‍ളി കപ്രശ്ശേരി, എ.എ.അബ്ദുൽ റഷീദ്, നര്‍ഷ യൂസഫ്, കെ.എച്ച്. കബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.