കൊച്ചി: തീർഥാടനകേന്ദ്രമായ പള്ളിപ്പുറം ബസിലിക്കയില്‍ പരിശുദ്ധ മഞ്ഞുമാതാവിെൻറ 510-ാമത് കൊമ്പ്രേരിയ തിരുനാളിന് 30ന് കൊടിയേറും. ആഗസ്റ്റ് അഞ്ച് വരെയാണ് തിരുനാള്‍. 30ന് വൈകീട്ട് അഞ്ചിന് കോട്ടപ്പുറം രൂപത മെത്രാന്‍ ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്. പൊന്തിഫിക്കല്‍ ദിവ്യബലിയിലും മെത്രാന്‍ കാർമികനാകും. ഫാ. ഷൈജന്‍ കളത്തില്‍ വചനപ്രഘോഷണം നടത്തും. തുടര്‍ന്ന്, തിരുനാള്‍ പ്രസുദേന്തിമാര്‍ ചേര്‍ന്ന് വാഴ്ച സമര്‍പ്പണം നടത്തും. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിൽപെട്ട 50 പേരാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാരാവുകയെന്ന് റെക്ടര്‍ ഫാ. ജോണ്‍സണ്‍ പങ്കേത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തിരുനാള്‍ ദിനങ്ങളില്‍ എല്ലാ ദിവസവും രാവിലെ നൊവേന, ദിവ്യബലി എന്നിവ ഉണ്ടാകും. ആഗസ്റ്റ് ഒന്നിന് രാത്രി ഏഴിന് മതസൗഹാര്‍ദ സമ്മേളനം നടക്കും വിവിധ മതമേലധ്യക്ഷന്മാരും രാഷ്ട്രീയനേതാക്കളും പങ്കെടുക്കും. ആഗസ്റ്റ് അഞ്ചിനാണ് തിരുനാള്‍. ആഗസ്റ്റ് 13ന് ഉച്ചക്ക് രണ്ടിന് ജലഘോഷയാത്ര. ആഗസ്റ്റ് 15ന് എട്ടാമിടം. തിരുനാളിനോടനുബന്ധിച്ച് വിവിധ കാലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, മനു, ജെസ് അല്‍മേടന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.