മെട്രോയിൽ വ്യത്യസ്ത യാത്രക്കായി കുട്ടിക്കൂട്ടം

കൊച്ചി: മെട്രോയിൽ വ്യത്യസ്തമായ യാത്രക്ക് തയാറെടുത്ത് കോട്ടയം മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം സ്കൂൾ. 10ാം ക്ലാസിലെ കുട്ടികൾ ഈ വർഷത്തെ പഠനയാത്രക്കാണ് കൊച്ചി മെട്രോ തെരഞ്ഞെടുത്തത്. തുടർന്ന് തൊട്ടടുത്ത മൂക--ബധിര വിദ്യാലയമായ മണ്ണക്കനാട് ഔർ ലേഡി സ്കൂളിലെ 45 കുട്ടികളെ കൂടി സ്പോൺസർ ചെയ്ത് തങ്ങളുടെ പഠന യാത്രയുടെ ഭാഗമാക്കാൻ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11ന് പാലാരിവട്ടം മെട്രോ സ്റ്റേഷനിൽനിന്നും ആരംഭിക്കുന്ന യാത്രയിൽ രണ്ട് സ്കൂളിലെ കുട്ടികളും ഒരുമിച്ച് ആശയങ്ങൾ പങ്കിടും. ലേബർ ഇന്ത്യ സ്കൂൾ പ്രിൻസിപ്പൽ സുജ കെ. ജോർജ്, അധ്യാപകരായ സുജിത് ജോൺ, ആൻസി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും വൈദ്യുതി മുടങ്ങും കൊച്ചി: കലൂർ സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാലാരിവട്ടം, ഇടപ്പള്ളി, കലൂർ സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഗിരിനഗർ സെക്ഷൻ പരിധിയിൽ ഗ്യാസ് പ്ലാൻറ് റോഡ് പരിസര പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ അമ്പിളിനഗർ, റോയൽ ഫ്ലാറ്റ് പരിസരം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് വരെ വൈദ്യുതി മുടങ്ങും. വൈറ്റില സെക്ഷൻ പരിധിയിൽ നാരായണനാശാൻ റോഡ്, സ​െൻറ് റീത്താസ് റോഡ്, ഐഷ റോഡ് പാവരപ്പറമ്പ്, ലേബർ കോളനി റോഡ്, ജൂബിലി റോഡ് പരിസര പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് വരെ വൈദ്യുതി മുടങ്ങും. തേവര സെക്ഷൻ പരിധിയിൽ മട്ടമ്മൽ ജങ്ഷൻ മുതൽ ഫെറി വരെ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. സെൻട്രൽ സെക്ഷൻ പരിധിയിൽ പുല്ലേപ്പടി പാലം പരിസരം, മാധ്യമം പരിസരം, കൃഷ്ണസ്വാമി റോഡ്, പുല്ലേപ്പടി റോഡ് പരിസര പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.