കോതമംഗലം: വീടുകയറി ഗൃഹനാഥനെ ആക്രമിച്ച് എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പൂയംകുട്ടിയിലെ കണ്ണെൻറ വീട്ടിൽകയറി ആക്രമിച്ചശേഷം രക്ഷപ്പെട്ട പൂയംകുട്ടി മണികണ്ഠൻചാൽ നെല്ലിപ്ലാക്കൽ വിഷ്ണുവിനെയാണ്(40) മുണ്ടക്കയത്തിനടുത്ത കൂട്ടിക്കൽ വനമേഖലയിൽനിന്നും കുട്ടമ്പുഴ എസ്. ഐ.ബിജു കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പെൻറ്റിങ് ക്രിമിനൽ കേസുകളിലെ പ്രതികളെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റൂറൽ എസ്.പിയുടെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിഷ്ണു മുണ്ടക്കയത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ നാടകീയ നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലായത്. മുണ്ടക്കയം കൂട്ടിക്കൽ വന മേഖലക്കടുത്ത് ബന്ധുവിെൻറ വീട്ടിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്ന ഇയാളെ പുലർച്ചെ എത്തിയാണ് പൊലീസ് പിടികൂടാൻ ശ്രമിച്ചത്. ഇയാൾ രക്ഷപ്പെടാൻ ശ്രമിെച്ചങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. വീട്ടിൽകയറി ആക്രമണം നടത്തിയശേഷം ഇടുക്കിവെള്ളതൂവൽ, തൊടുപുഴ മേൽതൊട്ടി എന്നിവിടങ്ങളിലും ഒളിവിൽ കഴിഞ്ഞു. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. എ.എസ്.ഐ. രാധാകൃഷണൻ, സി.പി.ഒ.മാരായ എൽദോസ്, ഷിഹാബ്, ഷെക്കീർ, അഭിലാഷ്, പി.പി.എൽദോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.