കടവൂരിലെ ഗര്‍ത്തം: പഠനത്തിന്​ വിദഗ്ധ സംഘമെത്തി

മൂവാറ്റുപുഴ: നാലുവർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശമുണ്ടായ കടവൂര്‍ നാലാം ബ്ലോക്കില്‍ കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് രൂപപ്പെട്ട ഗര്‍ത്തത്തെ കുറിച്ച് പഠിക്കാൻ തിരുവനന്തപുരം നാഷനല്‍ സ​െൻറര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസിലെ വിദഗ്ധസംഘമെത്തി. ഗർത്തം പ്രദേശവാസികളില്‍ ആശങ്ക ഉളവാക്കിയ സാഹചര്യത്തിലാണ് സംഘം പരിശോധന ആരംഭിച്ചത്. ഇത് രണ്ടുദിവസംകൂടി തുടരും. വൻ ദുരന്തത്തിന് വഴിെവച്ച ഉരുൾപൊട്ടലിനുശേഷം അവിെടത്തന്നെ വീണ്ടും ഗർത്തം രൂപപ്പെട്ടതോടെ പഞ്ചായത്ത് അധികൃതർ സംഭവം എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. എം.എല്‍.എ ജില്ല കലക്ടറെ അറിയിച്ചശേഷമാണ് ബുധനാഴ്ച രാവിലെ എര്‍ത്ത് സ്റ്റഡീസിലെ ശാസ്ത്രജ്ഞൻ ഡോ. മായാങ്ക് ജോഷിയുടെ നേതൃത്വത്തില്‍ രാജപ്പന്‍, പ്രശോദ് എന്നിവര്‍ സ്ഥലെത്തത്തിയത്. 2012-ലെ കാലവര്‍ഷത്തിലാണ് നാലാം ബ്ലോക്കില്‍ നാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്. അന്ന് അഞ്ചു പേര്‍ മരിക്കുകയും നിരവധി വീടുകൾ തകരുകയും കൃഷിയിടങ്ങൾ ഒലിച്ചുപോകുകയും ചെയ്തു. ഒരാള്‍ ഇന്നും ദുരന്ത ഇരയായി ജീവച്ഛവമായി കഴിയുന്നു. ഇതിനു ചേർന്നുതന്നെ വീണ്ടും വന്‍ഗര്‍ത്തം രൂപപ്പെട്ടത് മണിപ്പാറ നിവാസികളെ ആശങ്കയിലാഴ്ത്തി. ഇതിന് സമീപത്തായി എട്ടോളം വീടുകളുമുണ്ട്. ഗര്‍ത്തം രൂപപ്പെട്ട സ്ഥലത്ത് മണ്ണു മാറ്റിയാണ് പരിശോധന നടത്തുന്നത്. മണ്ണി​െൻറ ഘടന, വെള്ളമൊഴുക്ക്, പാറയുടെ ഉറപ്പ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഗര്‍ത്തത്തിന് അടിയിലൂടെ വെള്ളത്തി​െൻറ ചാലുകല്‍ ഉണ്ടോയെന്നും പരിശോധിക്കും. സംഘത്തോടൊപ്പം എല്‍ദോ എബ്രഹാം എം.എല്‍.എയും പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി.സുരേഷ്, ഡിസാസ്റ്റര്‍ മനേജ്‌മ​െൻറ് ഡെപ്യൂട്ടി കലക്ടര്‍ സുരേഷ് ജോസഫ്, എറണാകുളം കലക്‌ടറേറ്റ് സൂപ്രണ്ടുമാരായ നൂറുല്ലാഖാന്‍, ബാബുരാജ്, ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, കോതമംഗലം തഹസില്‍ദാര്‍ ആര്‍.രേണു, അഡീഷനല്‍ തഹസില്‍ദാര്‍ കെ.വി.വിജയന്‍, വില്ലേജ് ഓഫിസര്‍ ടി.എന്‍.അനില്‍കുമാര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.