ജുനൈദിെൻറ കുടുംബത്തിന് എല്ലാ സഹായവും നൽകും -പിണറായി ന്യൂഡൽഹി: ബീഫ് കഴിക്കുന്നവെനന്ന് ആരോപിച്ച് ഡൽഹി-മഥുര ട്രെയിനിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ഹരിയാന വല്ലഭ്ഗഢ് സ്വദേശി ജുനൈദിെൻറ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജുനൈദിെൻറ മാതാവ് സൈറ, പിതാവ് ജലാലുദ്ദീൻ, സഹോദരങ്ങൾ തുടങ്ങിയവർ സഹായമഭ്യർഥിച്ച് ബുധനാഴ്ച കേരള ഹൗസിൽ മുഖ്യമന്ത്രിയെ സന്ദർശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജുനൈദിെൻറ ഗ്രാമത്തിൽ സഹോദരിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കുവേണ്ടി തുടങ്ങിവെച്ച പഠന കേന്ദ്രത്തിെൻറ നിര്‍മാണം പൂർത്തിയാക്കാനും സഹോദരനെതിരായ പൊലീസ് അതിക്രമം ചെറുക്കാനും കേസ് നടത്തിപ്പിനും സഹായം നല്‍കണമെന്ന് മാതാപിതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മാനസിക പിന്തുണക്കപ്പുറം അധികാരപരിധിയിൽനിന്നുള്ള എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പുനൽകി. രാജ്യത്തെ മതനിരപേക്ഷ സമൂഹം പിന്തുണയുമായി എപ്പോഴും കൂടെയുണ്ടാകുമെന്ന് പിണറായി കുടുംബത്തെ അറിയിച്ചു. ആവശ്യങ്ങള്‍ കേരള മുഖ്യമന്ത്രിയോട് പറഞ്ഞതായും എല്ലാ സഹായങ്ങളും നൽകാമെന്ന് ഉറപ്പുനൽകിയതായും പിന്നീട് പറഞ്ഞ ജുനൈദിെൻറ മാതാവ് സൈറ, ഹരിയാന സർക്കാറിൽനിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും സന്നിഹിതയായി. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കേരള ഹൗസിൽനിന്ന് ഭക്ഷണം കഴിച്ചാണ് കുടുംബം മടങ്ങിയത്. പശുവിെൻറ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ കാമ്പയിനിെൻറ ഭാഗമായാണ് കുടുംബം ഡല്‍ഹിയിലെത്തിയത്. photo/mail/ junaid family ട്രെയിനിൽ കൊല്ലപ്പെട്ട ജുനൈദിെൻറ കുടുംബം ന്യൂഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.