കൊച്ചി: പ്ലസ് മീഡിയ ചിറക് ചാരിറ്റബിള്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 'സാന്ത്വനത്തിെൻറ കരസ്പര്‍ശം 75' പരിപാടിയുടെ ഉദ്ഘാടനവും ഭവനരഹിതരായ 75 കുടുംബങ്ങള്‍ക്ക് വീട് നിർമിച്ച് നല്‍കിയ സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനിലിനെ ആദരിക്കുകയും ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കലൂര്‍ ഐ.എം.എ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഡോ. എം.എസ്. സുനിലിെൻറ നേതൃത്വത്തില്‍ അടൂര്‍ മണക്കാലയില്‍ പണി പൂര്‍ത്തീകരിച്ച 75ാമത്തെ വീടിെൻറ താക്കോല്‍ദാനവും പ്ലസ് മീഡിയയുടെ ബാനറില്‍ നിർമിച്ച ഡോക്യുമെൻററിയുടെ റിലീസും നടക്കും. സംവിധായകന്‍ മേജര്‍ രവി, ചലച്ചിത്ര താരങ്ങളായ റെജീഷ വിജയന്‍, ലക്ഷ്മിപ്രിയ എന്നിവർ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ ഡാനിയേല്‍ ബേബി, അഖില്‍ മഞ്ഞനിക്കര എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.