കൊച്ചി: 10 വർഷം തടവിനു ശിക്ഷിച്ച കീഴ്‌കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുപ്രസിദ്ധ മോഷ്ടാവ് . തിരുവനന്തപുരം രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ഏപ്രിലിൽ വിധിച്ച തടവുശിക്ഷയും പിഴശിക്ഷയും റദ്ദാക്കണമെന്നാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്സിങ്ങിെൻറ ആവശ്യം. ഭവനഭേദനം, മോഷണം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടർന്നായിരുന്നു കീഴ്കോടതിയുടെ വിധി. കേസ് തീർപ്പാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യമുണ്ട്. വിദേശ മലയാളിയായ വേണുഗോപാലൻ നായരുടെ പട്ടം മരപ്പാലത്തെ വീട്ടില്‍ നടത്തിയ കവര്‍ച്ചയെത്തുടര്‍ന്നാണ് ബണ്ടി ചോര്‍ പിടിയിലായത്. 2013 ജനുവരി 21നായിരുന്നു സംഭവം. വേണുഗോപാലന്‍ നായരുടെ വീട്ടില്‍നിന്ന് 30 ലക്ഷം രൂപവിലയുള്ള മിത്സുബിഷി ഔട്ട് ലാന്‍ഡര്‍ കാറും സ്വര്‍ണവുമായി കടന്ന ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു. നന്ദന്‍കോട് റോഡരികില്‍ പാര്‍ക്ക്ചെയ്തിരുന്ന വിമല്കുമാറിെൻറ കാര്‍ മോഷ്ടിച്ച ബണ്ടി ചോര്‍ ഈ കാറിലെത്തിയാണ് പട്ടത്ത് കവര്‍ച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.