കാലവർഷം: ദേശീയതലത്തിൽ നാലു ശതമാനം കൂടുതൽ; കേരളത്തിൽ 26.26 ശതമാനം കുറവ്​​

തൃശൂര്‍: ആദ്യപാദം പിന്നിടുേമ്പാൾ ദേശീയതലത്തിൽ നാലുശതമാനം മഴ കൂടുതൽ ലഭിെച്ചങ്കിലും കാലവർഷം ഇക്കുറിയും കേരളത്തിനോട് കനിവു കാണിച്ചില്ല. ജൂൺ, ജൂലൈ മാസങ്ങളില്‍ ദേശീയതലത്തിൽ 386 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 402.7 മി.മീ മഴയാണ് തിങ്കളാഴ്ച വരെ ലഭിച്ചത്. എന്നാൽ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾ അടങ്ങുന്ന ദക്ഷിണേന്ത്യയിൽ 11 ശതമാനം മഴ കുറവാണ്. 329.6 മി.മീ ലഭിക്കേണ്ടിടത്ത് 294 മി.മീ മഴയാണ് ലഭിച്ചത്. മധ്യ ഇന്ത്യയിൽ 14 ഉം വടക്കുപടിഞ്ഞാറൻ മേഖലയിൽ 18 ശതമാനവും ലക്ഷദ്വീപിൽ 17 ശതമാനം അധിക മഴ ലഭിച്ചിട്ടുണ്ട്. എന്നാൽ വടക്ക് - കിഴക്കൻ മേഖലയിൽ എട്ടു ശതമാനത്തി​െൻറ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മധ്യേന്ത്യയിൽ 413ന് പകരം 469 മി.മീ മഴയാണ് ലഭിച്ചത്. വടക്ക് - പടിഞ്ഞാറൻ മേഖലയിൽ 233 മി.മീ ലഭിക്കേണ്ടിടത്ത് 276 മി.മീ കിട്ടിയത്. ഇൗ മേഖലയിൽ രാജസ്ഥാനിൽ അടക്കം കനത്തമഴയാണ്. മൗണ്ട് അബുവിൽ കഴിഞ്ഞ ദിവസം 170 മി.മീ മഴയാണ് ലഭിച്ചത്. ഒപ്പം ഒരാഴ്ചയായി ഗുജറാത്തിൽ വെള്ളപ്പൊക്കവുമാണ്. ലക്ഷദ്വീപിൽ 568ന് പകരം 665 മി.മീറ്ററാണ് ലഭിച്ചത്. പശ്ചിമബംഗാൾ, അസം, മധ്യപ്രദേശ് അടക്കം സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന വടക്ക് - കിഴക്കൻ മേഖലയിൽ 694 മി.മീ ലഭിക്കുന്നതിന് പകരം 641 ആണ് ലഭിച്ചത്. അതിനിടെ ദക്ഷിണേന്ത്യൻ മേഖലയിൽ തന്നെ കർണാടകയുടെ തീരമേഖലകളിൽ 13 ശതമാനവും വടക്കൻ ഉൾഭാഗങ്ങളിൽ 28 ശതമാനവും മഴ കൂടുതൽ ലഭിച്ചിട്ടുണ്ട്. കേരളത്തിൽ മഴ 26.26 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1255.1 മഴ ലഭിക്കേണ്ടിടത്ത് 925.5 മി.മീ മാത്രമാണ് ലഭിച്ചത്. പൊതുവെ മൺസൂൺ കുറവ് മാത്രം ലഭിക്കുന്ന തമിഴ്നാടി​െൻറ ഗതിയാണ് നിലവിൽ കേരളത്തിന് ഉണ്ടായിരിക്കുന്നത്. തമിഴ്നാട്ടിൽ 27 ശതമാനത്തി​െൻറ കുറവാണുള്ളത്. ആലപ്പുഴ, കൊല്ലം, കോട്ടയം ഒഴികെ മുഴുവൻ ജില്ലകളിലും ശരാശരിക്കും താഴെയാണ് മഴ ലഭിച്ചത്. ജൂണിൽ മൂന്നു ശതമാനത്തി​െൻറ കുറവാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ജൂലൈ മഴ ചതിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ച പെയ്ത മഴയാണ് സൂചിക ഇത്രയെങ്കിലും ഉയരാൻ ഇടയായത്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കേരളത്തിൽ കാലവർഷം ശുഷ്ക്കമായതിനാൽ കാര്യങ്ങൾ അവതാളത്തിലാവാൻ ഇടയുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തിന് സമാനം അവസ്ഥ. കാലവർഷം ഇക്കുറികൂടി ചതിച്ചാൽ കൊടുംവരൾച്ച സംസ്ഥാനമായി കേരളം മാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.