കൊച്ചി: ഹരിയാനയിലെ ദീൻബന്ധു ഛോട്ടുറാം സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി സ്ഥാനമേറ്റ മലയാളി പ്രഫ. ഡോ. രാജേന്ദ്രകുമാർ അനായത്തിന് കേരള മാസ്റ്റർ പ്രിേൻറഴ്സ് അസോസിയേഷനും (കെ.എം.പി.എ) കുടുംബാംഗങ്ങളും ചേർന്ന് കുമ്പളം റമദ കൊച്ചിൻ റിസോർട്ട് ഹാളിൽ . കേരള യൂനിവേഴ്സിറ്റി ഒാഫ് ഫിഷറീസ് ആൻഡ് ഒാഷ്യൻ സ്റ്റഡീസ് (കെ.യു.എഫ്.ഒ.എസ്) വൈസ് ചാൻസലർ പ്രഫ. ഡോ. എ. രാമചന്ദ്രൻ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന പ്രസിഡൻറ് എസ്. സജി മെമേൻറാ നൽകി. കെ.എം.പി.എ പ്രസിഡൻറ് എസ്. സജി അധ്യക്ഷത വഹിച്ചു. ഒാൾ ഇന്ത്യ ഫെഡറേഷൻ ഒാഫ് മാസ്റ്റർ പ്രിേൻറഴ്സ് ട്രഷറർ അരവിന്ദ് മർദികർ, കോഒാഡിനേറ്റർ ഒ. വേണുഗോപാൽ, സംസ്ഥാന സെക്രട്ടറി ജി. രാജേഷ്, മുൻ പ്രസിഡൻറ് ജി. വേണുഗോപാൽ, എഡിറ്റർ സജു എൻ. കുട്ടി, പ്രദീപ് കുളക്കട എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.