കൊച്ചി: കെ.എം.എയുടെ പുതിയ വർഷത്തെ പ്രവർത്തനങ്ങൾ 31ന് വൈകീട്ട് 6.30ന് പനമ്പിള്ളി നഗറിലെ സെൻറർ ഹോട്ടലിൽ കേരള ആസൂത്രണ ബോർഡ് മുൻ വൈസ് ചെയർമാനും ഫെഡറൽ ബാങ്ക് ചെയർമാനുമായ കെ.എം. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽ ജി.എസ്.ടിയുടെ അനന്തരഫലങ്ങളെക്കുറിച്ച് ജ്യോതി ലബോറട്ടറീസ് ജോ. മാനേജിങ് ഡയറക്ടർ ഉല്ലാസ് കാമത്ത് മുഖ്യപ്രഭാഷണം നടത്തും. പ്രസിഡൻറ് വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ, സീനിയർ വൈസ് പ്രസിഡൻറ് ദിനേഷ് പി. തമ്പി, വൈസ് പ്രസിഡൻറ് ജിബു പോൾ, േപ്രാഗ്രാം കമ്മിറ്റി ചെയർമാൻ ദീപക് അസ്വാനി എന്നിവരുടെ നേതൃത്വത്തിെല പുതിയ ഭാരവാഹികൾ അധികാരമേൽക്കും. സർവകക്ഷി പ്രതിഷേധസമ്മേളനം കൊച്ചി: പത്തടിപ്പാലം മാനത്തുംപാടം ഷാജിയുടെ കുടുംബം ജപ്തി ചെയ്തതിനെതിരെ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിെൻറ നേതൃത്വത്തിൽ സർവകക്ഷി പ്രതിഷേധസമ്മേളനം നടത്തും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കൂനംതൈ ജങ്ഷനിൽ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. പി.ടി. തോമസ് എം.എൽ.എ, സി.ആർ. നീലകണ്ഠൻ, സക്കീർ ഹുസൈൻ, ടി.സി. സൻജിത്ത് തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.