കാക്കനാട്: ഭാരതമാത കോളജില്‍ പുറത്താക്കിയ രണ്ട് വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ലാത്തി വീശിയത് സംഘര്‍ഷത്തിനിടയാക്കി. കോളജ് കാവാടത്തില്‍ തമ്പടിച്ചിരുന്ന വിദ്യാര്‍ഥികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തൃക്കാക്കര പൊലീസെത്തി കോളജ് കവാടത്തില്‍നിന്ന് വിദ്യാര്‍ഥികളെ നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ത്തിന് ഇടയാക്കിയത്. പൊലിസ് ലാത്തിവീശിയതിനെത്തുടര്‍ന്ന് ഭയന്നോടിയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവർക്കാണ് വീണ് പരിക്കേറ്റത്. രണ്ട് വിദ്യാര്‍ഥികളെ കളമശ്ശേരിയിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ലാത്തി കൊണ്ട് തേളെല്ലിനും പൊലീസിനെ ഭയന്നോടി വീണ് മുട്ടുകാലിനും പരിക്കേറ്റ വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്. ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. കാമ്പസില്‍ അടിപിടിയുണ്ടാക്കിയ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ രണ്ട് വിദ്യാര്‍ഥികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ മുതല്‍ കോളജ് കാവാടത്തില്‍ സമരം നടത്തിയിരുന്ന വിദ്യാര്‍ഥികളെ തുരുത്താന്‍ കോളജ് അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തിയെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. വന്‍ പൊലിസ് സന്നാഹമെത്തി കുറെ വിദ്യാര്‍ഥികളെ കോളജിന് അകത്ത് കയറ്റിയശേഷം ഗേറ്റ് അടച്ചതാണ് സമരരംഗത്തുള്ള വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചത്. കവാടത്തിനും മതിലിനും മുകളിലൂടെ കാമ്പസില്‍ കടന്ന വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. മാനേജ്മെൻറിനെതിരെ മുദ്രവാക്യം വിളിച്ചെത്തിയ വിദ്യാര്‍ഥികള്‍ കാമ്പസില്‍ കയറി മറ്റുവിദ്യാര്‍ഥികളെകൂടി പുറത്തിറക്കിയതോടെ ചൊവ്വാഴ്ചയും പഠനം മുടങ്ങി. അതേസമയം, രണ്ടുദിവസം തുടര്‍ച്ചയായി പഠനം മുടങ്ങിയിട്ടും വിദ്യാര്‍ഥികളുമായി ചര്‍ച്ചക്ക് കോളജ് അധികൃതര്‍ തയാറായിട്ടില്ല. സഹവിദ്യാര്‍ഥികളെ ക്രൂരമായി മർദിച്ചതിന് കോളജ് കൗണ്‍സില്‍ തീരുമാന പ്രകാരം പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കുന്ന പ്രശ്‌നമില്ലെന്നാണ് മാനേജ്മെൻറ് നിലപാട്. എന്നാല്‍, കോളജിലെ കുടിവെള്ളത്തില്‍ ചളി കലങ്ങിയത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ അപമാനിച്ച് ഇറക്കിവിടുകയും ഇതേതുടര്‍ന്ന് സമരം സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്ന രണ്ട് വിദ്യാര്‍ഥികളെ പുറത്താക്കി മാനേജ്മെൻറ് വൈരാഗ്യം തീര്‍ക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. എന്‍.ജി.ഒ അസോ. ജില്ല സമ്മേളനത്തിന് തുടക്കം കാക്കനാട്: കേരള എന്‍.ജി.ഒ അസോസിയേഷെൻറ 43-ാം ജില്ല സമ്മേളനത്തിന് കാക്കനാട്ട് തുടക്കമായി. ജില്ല പ്രസിഡൻറ് എം.ജെ. തോമസ് ഹെര്‍ബിറ്റ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ജില്ല കൗണ്‍സില്‍ യോഗത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ച് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് പ്രമേയം പാസാക്കി. ജില്ല പ്രസിഡൻറ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല സെക്രട്ടറി വി.കെ. ദേവകുമാര്‍, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.എസ്. സുകുമാര്‍, ടി.പി. ജാനേഷ് കുമാര്‍, സി.കെ. നൗഷാദ്, ഷാജഹാന്‍ പല്ലച്ചി, കെ.എന്‍. സുരേഷ് ബാബു, ടി.വി. ജോമോന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി. രാജീവ്, അരുണ്‍ കെ. നായര്‍ എന്നിവര്‍ സംസാരിച്ചു. ആഗസ്റ്റ് രണ്ടിന് നടക്കുന്ന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും. ചിത്രം ec9 ngo എന്‍.ജി.ഒ അസോസിയേഷെൻറ 43-ാം ജില്ല സമ്മേളനത്തിന് തുടക്കംകുറിച്ച് കാക്കനാട്ട് ജില്ല പ്രസിഡൻറ് എം.ജെ. തോമസ് ഹെര്‍ബിറ്റ് പതാക ഉയര്‍ത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.