സി.ഐ​ ആത്മഹത്യ ചെയ്​തതാ​െണന്ന്​ സ്ഥിരീകരിച്ചു

കുട്ടനാട്: ആലപ്പുഴ പുളിങ്കുന്ന് സ്‌റ്റേഷനിലെ സി.ഐ ചങ്ങനാശ്ശേരി പുതുപ്പള്ളി കാലായിപറമ്പിൽ കെ.ആര്‍. അനില്‍കുമാര്‍ (52) ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച ഡ്യൂട്ടി കഴിഞ്ഞെത്തിയ അനില്‍കുമാറിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നായിരുന്നു ആദ്യ നിഗമനം. സഹപ്രവര്‍ത്തകര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നീടാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയും കുടുംബപ്രശ്‌നങ്ങളും ഉള്ളതായി ഇതില്‍ സൂചിപ്പിച്ചിരുന്നു. സയനൈഡ് കഴിക്കുകയാണെന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കരുതെന്നും മകന്‍ നല്ലവണ്ണം പഠിക്കണമെന്നും കത്തില്‍ പറഞ്ഞിരുന്നു. സുലീനയാണ് ഭാര്യ. മക്കള്‍: അതുല്‍, പരേതനായ അരുണ്‍. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പുളിങ്കുന്ന് സ്‌റ്റേഷനിലും സി.ഐ ഓഫിസിലും പൊതുദര്‍ശനത്തിന് െവച്ചു. എ.ഡി.ജി.പി ബി. സന്ധ്യ, ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീഖ് തുടങ്ങിയവർ അന്തിമോപചാരമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.