കുസാറ്റ് വാർത്തകൾ

ഇലക്േട്രാണിക്സിൽ എം.ടെക് സ്പോട്ട് അഡ്മിഷൻ കൊച്ചി: കൊച്ചി സർവകലാശാല ഇലക്േട്രാണിക്സ് വകുപ്പ് നടത്തുന്ന എം.ടെക് (ഇലക്േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 26ന് രാവിലെ ഒമ്പതിന് വകുപ്പ് ഓഫിസിൽ സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് വകുപ്പ് മേധാവി അറിയിച്ചു. ഗേറ്റ് സ്കോർ ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ:് www.cusat.ac.in, ഫോൺ: 0484-2576418/2862321. എൻ.സി.എ.എ.എച്ചിൽ എസ്.സി സ്പോട്ട് അഡ്മിഷൻ കൊച്ചി സർവകലാശാലയുടെ നാഷനൽ സ​െൻറർ ഫോർ അക്വാറ്റിക് അനിമൽ ഹെൽത്ത് നടത്തുന്ന എം.ടെക് (മറൈൻ ബയോടെക്നോളജി) കോഴ്സിൽ എസ്.സി സംവരണ വിഭാഗത്തിൽ ഒഴിവുള്ള രണ്ട് സീറ്റിലേക്ക് കേന്ദ്രത്തിൽവെച്ച് ജൂലൈ 31ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യതയും മറ്റു വിവരങ്ങളും www.ncaah.org, (ഫോൺ: 94476 31101/98460 47433) ൽ ലഭ്യമാണ്. പ്രതിമാസം 12000 രൂപ സ്റ്റുഡൻറ്ഷിപ്പ് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.